Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രമേഹരോഗികൾക്ക് ആശ്വാസമായി 'ഗാർഡിയൻ കണക്ട്' എത്തി

gc

രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോൾ കൂടുമെന്നോ, കുറയുമെന്നോ ഒരു ധാരണയുമില്ലാതെയാണ് ഭൂരിഭാഗം പ്രമേഹരോഗികളും ജീവിക്കുന്നത്. എന്നാൽ ഇനി അതിനെക്കുറിച്ച് ആലോചിച്ച് ടെൻഷനടിക്കേണ്ട കാര്യമില്ല. പഞ്ചസാരയുടെ അളവ് ഫോണിൽ കണ്ടുകൊണ്ടിരിക്കാവുന്ന സെൻസർ 'ഗാർഡിയൻ കണക്ട്' നമ്മുടെ നാട്ടിലും എത്തിക്കഴി‍ഞ്ഞു.

പ്രമേഹരോഗ ചികിത്സയിൽ ഒരു നൂതന സാങ്കേതിക വിദ്യയാണ് ഇത്. ഈ സെൻസർ വയറിലാണ് ഘടിപ്പിക്കേണ്ടത്. ഇത് ഒട്ടിച്ചു കഴിഞ്ഞാൽ നമ്മുടെ ഫോണിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കണ്ടുകൊണ്ടേ ഇരിക്കാം. ഓരോ അ‍ഞ്ചു മിനിറ്റ് ഇടവേളകളിലും അളവ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും. വളരെ കൃത്യതയോടുകൂടി പഞ്ചസാരയുടെ അളവ് മനസ്സിലാക്കാമെന്ന പ്രത്യേകതയും ഇതിനുണ്ട്. 

പഞ്ചസാര കൂടുന്നതിനും കുറയുന്നതിനും  മുൻപ് അലെർട്ട് വരിക, എത്ര സമയത്തെ ഇടവേളകളിൽ റിപ്പോർട്ട് കിട്ടണം എന്ന സമയം സെറ്റ് ചെയ്തു വയ്ക്കാൻ സാധിക്കുക, പഞ്ചസാര വർധിക്കുന്നതും കുറയുന്നതും കാണിക്കുന്ന റേറ്റ് അലെർട്ട് എന്നിവ ഇതിന്റെ മറ്റു പ്രത്യേകതകളാണ്. ഒരു ബ്ലൂടൂത്ത് കണക്ടിവിറ്റിയിലൂടെ കൃത്യമായി രക്തത്തിലെ പഞ്ചസാര മനസ്സിലാക്കാൻ സാധിക്കുന്ന, പ്രമേഹരോഗികൾക്ക് ഏറെ ഉപകാരപ്പെടുന്ന ഒന്നാണ് ഗാർഡിയൻ കണക്ട്. പ്രമേഹരോഗ ചികിത്സയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ ഉപകരണത്തിനു സാധിക്കുമെന്ന് ഡോ. ജ്യോതിദേവ്സ് ഡയബറ്റിസ് റിസർച്ച് സെന്റർ ചീഫ് ഡയബറ്റോളജിസ്റ്റ് ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.