Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാക്ടീരിയ അണുബാധയും കാന്‍സറും

cancer

ബാക്ടീരിയല്‍ ഇൻഫെക്‌ഷനുകള്‍ കാന്‍സറിനു കാരണമാകുമോ? ആ സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് മേരിലാന്‍ഡ്‌ സ്കൂള്‍ ഓഫ് മെഡിസിന്‍ സര്‍വകലാശാലയില്‍ നടത്തിയ പഠനം പറയുന്നത്. ചിലയിനം ബാക്ടീരിയ അണുബാധകള്‍ ഡിഎന്‍എയുടെ പ്രവര്‍ത്തനങ്ങളെ താളംതെറ്റിക്കുകയും ഇതു കാന്‍സറിനു വഴിവയ്ക്കുകയും ചെയ്യുമെന്നാണ് കണ്ടെത്തല്‍. ഇതേ അണുബാധകള്‍ തന്നെയാണ് ചിലപ്പോള്‍ ചില ആന്റി കാന്‍സര്‍ മരുന്നുകളുടെ പ്രവര്‍ത്തനത്തെയും ബാധിക്കുകയെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ ഗവേഷണത്തിനു നേതൃത്വം നല്‍കിയ ഗവേഷകന്‍ റോബര്‍ട്ട്‌ സി ഗാലോ പറയുന്നത് ഏകദേശം 20 ശതമാനം കാന്‍സറുകള്‍ക്കും കാരണമാകുക ചില വൈറസ്‌ സാന്നിധ്യമാണെന്നാണ്. മൈക്കോപ്ലാസ്മാസ് എന്ന ചിലയിനം ചെറിയ ബാക്ടീരിയകളിലാണ് ഈ ഗവേഷണം ആദ്യം നടന്നത്. എച്ച്ഐവി പോസിറ്റീവായുള്ളവരില്‍ പലരിലും ഉണ്ടാകുന്ന കാന്‍സറിനു കാരണമാകുന്നത് ഈ അണുബാധയാണ്. എച്ച്ഐവി എയ്ഡ്സിനു കാരണമാകുമെന്നു കണ്ടെത്തിയ ഗവേഷകരില്‍ ഒരാളാണ് റോബര്‍ട്ട്‌ സി ഗാലോ. 

മൈക്കോപ്ലാസ്മാസ് സൂക്ഷ്മജീവികളാണ്. DnaK എന്നൊരുതരം പ്രോട്ടീനുകള്‍ ഇവ ഉത്പാദിപ്പിക്കുന്നുണ്ട്. ഇതു മനുഷ്യരിലെ പ്രോട്ടീനുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഒപ്പം തന്നെ ചില മരുന്നുകളുടെ പ്രവര്‍ത്തനത്തെയും ഇത് ബാധിക്കും. ഇതു മൂലം  ആന്റി കാന്‍സര്‍ പ്രോട്ടീനായ  പി53 യുടെ പ്രവര്‍ത്തനം വേണ്ടവിധം നടക്കാതെ വരും. 

എലികളില്‍ ഇതു സംബന്ധിച്ച് നടത്തിയ പരീക്ഷണത്തില്‍ ഇത്തരം ബാക്ടീരിയകളുടെ സാന്നിധ്യം അവയില്‍ വേഗം കാന്‍സര്‍ സാധ്യതയുണ്ടാക്കുന്നുണ്ടെന്നു കണ്ടെത്തിയിരുന്നു. ലിംഫോമയാണ് എലികളില്‍ ഏറ്റവും വേഗം സാന്നിധ്യമറിയിച്ചതെന്നതും ഗവേഷകര്‍ പറയുന്നു.