അയാൻ അർബുദവിമുക്തനായ സന്തോഷം പങ്കുവച്ച് ഇമ്രാൻ ഹാഷ്മി

emraan-ayaan
SHARE

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിയുടെ എട്ടു വയസ്സുള്ള മകൻ അയാൻ അർബുദവിമുക്തനായ സന്തോഷവാർത്ത അറിയിച്ച് താരം. അഞ്ചു വർഷത്തിനു മുൻപാണ് അയാനിൽ രോഗം സ്ഥിരീകരിക്കുന്നത്. 

അ‍ഞ്ചു വർഷത്തിനു ശേഷമുള്ള ഈ ദിവസം അയാൻ അർബുദവിമുക്തനായിരിക്കുന്നു. ഇതൊരു യാത്രയായിരുന്നു. എല്ലാവരുടെയും പ്രാർഥനകൾക്കും ആശംസകൾക്കും നന്ദി. അർബുദത്തോടു പോരാടുന്ന എല്ലാവർക്കും പ്രാർഥനകൾ. പ്രതീക്ഷയും വിശ്വാസവും കൈവിടാതിരിക്കുക. ഈ പോരാട്ടത്തിൽ നിങ്ങൾക്കു വിജയിക്കാൻ സാധിക്കും– താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പോസ്റ്റിനൊപ്പം മകനുമൊത്തുള്ള ചിത്രങ്ങളും ഇമ്രാൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. 

ഇമ്രാന്റെയും പർവീൺ ഷഹാനിയുടെയും ആദ്യപുത്രനായി 2010– ഫെബ്രുവരിയിലാണ് അയാൻ ജനിക്കുന്നത്. 2014–ൽ നാലാം വയസ്സിലാണ് അയാന് അർബുദം സ്ഥിരീകരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA