sections
MORE

ഉപവസിച്ചോളൂ, ആരോഗ്യം മെച്ചപ്പെടും

fasting-article
SHARE

ഒരു നേരമെങ്കിലും ആഹാരം കഴിക്കാതിരുന്നിട്ടുണ്ടോ? എങ്കിൽ കേട്ടോളൂ ജീവിതചര്യയിൽ ഉപവാസത്തിനു എന്ത് പ്രസക്തിയെന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരമാണ് കലിഫോർണിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനം. ഒരു നേരമെങ്കിലും ഭക്ഷണം ഉപേക്ഷിച്ച് ഉപവാസമെടുക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്നും പ്രായാധിക്യവുമായി ബന്ധപ്പെട്ട രോഗങ്ങളെ ശമിപ്പിക്കുമെന്നും  സെൽ റിപ്പോർട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

ഉപവാസം, കരളിലെയും സ്കെലിറ്റൽ മസിലുകളിലെയും ജൈവഘടികാരത്തെ ക്രമപ്പെടുത്തുകയും ഉപാപചയ പ്രവർത്തനങ്ങളെ (metabolism) വർധിപ്പിക്കുകയും ചെയ്യും. സന്തുലനം നിലനിർത്താനായി മാറുന്ന പരിതസ്ഥിതിക്കനുസരിച്ച് ശരീരത്തിനുള്ളിലെയും അവയവങ്ങളുടെയും സമയക്രമം പാലിക്കുന്ന സംവിധാനമായാണ് ജൈവഘടികാരം പ്രവർത്തിക്കുന്നത്. ഭക്ഷണക്രമവും ഉപവാസവുമെല്ലാം സ്വഭാവികമായി ജൈവഘടികാരത്തിന്റെ (circadian clock) പ്രവർത്തനത്തെ ബാധിക്കുന്നുണ്ടെന്ന് പഠനം തെളിയിക്കുന്നു. 

ഉപവാസം ജൈവഘടികാരത്തെയും ഇതുമൂലമുണ്ടാകുന്ന സെല്ലുലാർ റെസ്പോൺസിനെയും ബാധിക്കുന്നതായും ഇവ ഒരുമിച്ച് ജീൻ റെഗുലേഷൻ നടക്കുന്നതായും പഠനത്തിൽ തെളിഞ്ഞു. കരളിനെപ്പോലെ സ്കെലിറ്റല്‍ മസിലുകളും ഉപവാസത്തോട് പ്രതികരിക്കുന്നു. നിരവധി സെല്ലുലാർ റെസ്പോൺസുകളെ റീ പ്രോഗ്രാം ചെയ്യാൻ ഉപവാസത്തിനു കഴിയുന്നു. ഉപവാസം, കോശങ്ങളുടെ പ്രവർത്തനങ്ങളെ ഗുണകരമായി ബാധിക്കുകയും ആരോഗ്യമേകുന്നതോടൊപ്പം പ്രായമാകലുമായി ബന്ധപ്പെട്ട രോഗങ്ങളിൽ നിന്നു സംരക്ഷണമേകുകയും ചെയ്യുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA