വറുത്തതും പൊരിച്ചതും ഇഷ്ടപ്പെടുന്നവർ ശ്രദ്ധിക്കൂ; മരണം തൊട്ടരികെ

-fried-chicken
SHARE

വറുത്തതും പൊരിച്ചതുമായ ആഹാരം ആരോഗ്യത്തിന് ഒട്ടും നന്നല്ലെന്നു നമുക്കറിയാം. എങ്കിലും അതൊന്നും പൂര്‍ണമായും ഒഴിവാക്കാന്‍ നമുക്കു കഴിയുകയുമില്ല. ടൈപ്പ് 2 ഡയബറ്റിസ്, ഹൃദ്രോഗം എന്നിവ പിടിപെടാന്‍ ഫ്രൈഡ് വിഭവങ്ങളുടെ സ്ഥിരം ഉപയോഗം കാരണമാകുമെന്നു ഗവേഷണത്തില്‍ കണ്ടെത്തിയതുമാണ്. 

എന്നാല്‍ അടുത്തിടെ അമേരിക്കയിലെ ലോവ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തില്‍ ഫ്രൈ ചെയ്ത ആഹാരം ധാരാളം കഴിക്കുന്നത്‌ അമ്പതുവയസ്സിനു മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അത്യന്തം അപകടകരമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത്‌ മരണത്തിനുപോലും കാരണമായേക്കാമെന്നാണ് കണ്ടെത്തല്‍.

50 നും 79 നുമിടയില്‍ പ്രായമുള്ള 106,966 സ്ത്രീകളിൽ 1993 മുതല്‍ 98 വരെയായിരുന്നു പഠനം. ഈ  കാലയളവില്‍ 31,588  പേര്‍ മരണത്തിനു കീഴടങ്ങി. ഇതില്‍ 9,320 പേർ ഹൃദ്രോഗം മൂലവും 8,358 പേര്‍ കാന്‍സര്‍ മൂലവും 13,880 പേര്‍ മറ്റു കാരണങ്ങള്‍ മൂലവുമായിരുന്നു മരിച്ചത്. ഇതില്‍ മിക്കവരും ഫ്രൈ ചെയ്ത ആഹാരം ധാരാളം കഴിച്ചിരുന്നവരാണ്. ഇവര്‍ക്കു മുന്‍പു നല്‍കിയിരുന്ന ചോദ്യാവലിയിലെ ഉത്തരങ്ങള്‍ പ്രകാരം അവരുടെ ഡയറ്റ് ശീലങ്ങളെ ഗവേഷകര്‍ ഫ്രൈ ചെയ്ത ചിക്കന്‍ കഴിച്ചിരുന്നവര്‍, ഫ്രൈഡ് മത്സ്യം, സാൻഡ്‌വിച്ച്, ഷെല്‍ ഫിഷ്‌ എന്നിവ കഴിച്ചിരുന്നവർ, ഫ്രഞ്ച് ഫ്രൈ, പൊട്ടറ്റോ ഫ്രൈ എന്നിവ കഴിച്ചിരുന്നവര്‍ എന്നിങ്ങനെ വിഭജിച്ചിരുന്നു. 

ദിവസം ഒരുനേരമെങ്കിലും ഫ്രൈ ചെയ്ത ആഹാരം കഴിക്കുന്നവര്‍ക്ക് പെട്ടെന്നുള്ള മരണത്തിനു സാധ്യത  8 % കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ബ്രിട്ടിഷ് മെഡിക്കൽ ജേണലിൽ ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA