Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാൻസർ പൂർണമായും സുഖപ്പെടുത്താൻ ഇസ്രയേലി ഗവേഷകർ

cancer

വൈദ്യശാസ്ത്ര രംഗത്തെ നാഴികക്കല്ല് ആയേക്കാവുന്ന ഒരു വാർത്ത ഇസ്രയേലിൽ നിന്നു വരുന്നു. ഓരോ വർഷവും ലക്ഷക്കണക്കിനു പേരെ കൊന്നൊടുക്കുന്ന മാരക രോഗമായ കാൻസർ പൂർണമായും സുഖപ്പെടുത്താവുന്ന ചികിത്സാരീതി ഇസ്രയേല്‍ ഗവേഷകർ വികസിപ്പിച്ചെന്നാണ് സൂചന.

അടുത്ത വർഷത്തോടെ ഈ മരുന്ന് കാൻസർ രോഗികൾക്കു ലഭ്യമാകുമെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. നൂറു ശതമാനവും കാൻസർ ഭേദമാക്കും എന്നവകാശപ്പെടുന്ന, വിപ്ലവകരമായ ഈ ചികിത്സാരീതിക്ക്  MuTaTo എന്നാണ് പേര്. ആക്സലറേറ്റഡ് എവല്യൂഷൻ ബയോ ടെക്നോളജീസ് ലിമിറ്റഡ് (AEBT) ആണ് ഇത് വികസിപ്പിച്ചത്. 

MuTaTo എന്നാൽ  Multi Target Toxin അതായത് കാൻസറിനെ ലക്ഷ്യം വയ്ക്കുന്ന പെപ്റ്റൈഡുകളും കാൻസർ കോശങ്ങളെ മാത്രം ലക്ഷ്യം വയ്ക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ഒരു ടോക്സിനും ചേർന്ന രീതി. ഇത് ആരോഗ്യമുള്ള കോശങ്ങളെയും കലകളെയും നിലനിർത്തുകയും ചെയ്യും. 

കാൻസറിനുള്ള മറ്റു ചികിത്സകൾ പരാജയപ്പെടുന്നിടത്ത്  MuTaTo വിജയിക്കുമെന്ന് എഇബിടി സിഇഒ ഡോ. മൊറാദ് പറയുന്നു. കാൻസർ കോശങ്ങളുടെ റിസപ്റ്ററുകളെ മൂന്നു വ്യത്യസ്ത കോണുകളിൽനിന്ന് ആക്രമിക്കാൻ  MuTaTo ചികിത്സാരീതിക്കു കഴിയുമെന്ന് ഗവേഷകർ വാദിക്കുന്നു. കാൻസറിനുള്ള മറ്റു ചികിൽസകളുടെ പാർശ്വഫലങ്ങളെ ഇല്ലാതാക്കാനും ഈ ചികിത്സാ രീതിക്ക് കഴിയുമത്രേ.

എലികളിൽ നടത്തിയ വിജയകരമായ പരീക്ഷണങ്ങൾക്കു ശേഷം ഈ ചികിത്സ മനുഷ്യനിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഗവേഷകർ. കാൻസർ പൂർണമായും ഭേദപ്പെടുത്തുവാൻ ഈ ചികിത്സാരീതിക്കും കഴിയും എന്ന ആത്മവിശ്വാസത്തിലാണ് ഡോ. മൊറാദും സംഘവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.