ADVERTISEMENT

അച്ഛനും അമ്മയും ആവുക എന്നത് വളരെയധികം സന്തോഷം നിറഞ്ഞ ഒന്നാണ്. അച്ഛനാണോ അമ്മയ്ക്കാണോ കുട്ടികളോടൊപ്പം ചെലവഴിക്കുമ്പോൾ കൂടുതൽ സന്തോഷം അനുഭവപ്പെടുന്നത്? രക്ഷിതാവ് എന്ന രീതിയിൽ അമ്മമാരെക്കാളധികം സംതൃപ്തിയും സൗഖ്യവും അച്ഛന്മാർക്ക് ആണുള്ളതെന്ന് ഒരു പഠനം പറയുന്നു. 

കലിഫോർണിയ സർവകലാശാലാ ഗവേഷകർ പതിനെണ്ണായിരത്തോളം പേരിൽ ഒരു പഠനം നടത്തി. രക്ഷിതാവിന്റെ റോളില്‍ അച്ഛനാണോ അമ്മയാണോ കൂടുതൽ സന്തോഷം അനുഭവിക്കുന്നത് എന്ന് അറിയുകയായിരുന്നു പഠനലക്ഷ്യം. 

ഇതിനായി മൂന്നു പഠനങ്ങൾ വിശകലനം ചെയ്തു. സന്തോഷം, സൗഖ്യം, വിഷാദലക്ഷണങ്ങൾ, മാനസിക സംതൃപ്തി, സ്ട്രെസ്സ് ഇവ അളന്നു. ആദ്യ രണ്ട് പഠനങ്ങൾ കുട്ടികളില്ലാത്ത ആളുകളുടെ സൗഖ്യവും രക്ഷിതാക്കളു ടേതുമായി താരതമ്യം ചെയ്തു. മാതൃത്വത്തെക്കാളധികം സൗഖ്യം അനുഭവിക്കുന്നത് അച്ഛന്മാർ ആണെന്നു കണ്ടു. അച്ഛന്മാർ, കുട്ടികളില്ലാത്ത സമപ്രായക്കാരെക്കാളും അമ്മമാരെക്കാളും കൂടുതൽ സംതൃപ്തരും മറ്റുള്ളവരുമായി ഇടപെടു ന്നവരും പോസിറ്റീവ് ഇമോഷൻസ് ഉള്ളവരും ആണെന്നു കണ്ടു. വിഷാദലക്ഷണങ്ങളും വളരെ കുറവായിരുന്നു. എന്നാൽ അമ്മമാർ കുട്ടികളില്ലാത്തവരെക്കാൾ വിഷാദ ലക്ഷ ണങ്ങൾ ഉള്ളവരായിരുന്നു. 

കുട്ടികളെ പരിചരിക്കുമ്പോഴും കുട്ടികളുമായി ഇടപെടുമ്പോഴും മറ്റു ദൈനം ദിന പ്രവൃത്തികള്‍ ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ, രക്ഷാകർത്താവായിരിക്കുക എന്നത് എത്രമാത്രം സംതൃപ്തിയും സൗഖ്യവും നൽകുന്നു എന്നാണ് മൂന്നാമത്തെ പഠനം പരിശോധിച്ചത്.

സ്ത്രീകളെക്കാളധികം കുട്ടികളെ പരിചരിക്കുമ്പോൾ പുരുഷന്മാർ സന്തോഷവാൻമാരാണെന്നു കണ്ടു. സ്ത്രീകൾ അത്ര സന്തോഷവതികൾ അല്ല എന്നും. എന്നാൽ കുട്ടികളുമായി ഇടപെടുമ്പോൾ പുരുഷനും സ്ത്രീയും സന്തോഷമുള്ളവരാണ് എന്നും പഠനത്തിൽ പറയുന്നു. കൂടുതൽ സന്തോഷം അനുഭവിക്കുന്നത് പുരുഷന്മാരാണെന്നും പേഴ്സണാലിറ്റി ആൻഡ് സോഷ്യൽ സൈക്കോളജി ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com