ADVERTISEMENT

ഡിസ്ക്കാണു പലരുടെയും പ്രശ്നം. നമ്മുടെ നട്ടെല്ലിന്റെ 33 കശേരുക്കൾക്കിടയിലുള്ള സ്പോഞ്ച് പോലെയുള്ള വട്ടത്തിലുള്ള കുഷ്യനാണു ഡിസ്ക്. വാഹനങ്ങളിലെ ഷോക് അബ്സോർബർ പോലെയാണത്. നട്ടെല്ലിൽ അമിതമായ സമ്മർദമുണ്ടായാൽ ഈ കുഷൻ സ്ഥാനം തെറ്റും. ആ ഭാഗം മുഴുവൻ പിന്നെ വേദനയാകും.

കഴുത്തിലെ ഏഴു കശേരുക്കളിൽ ഒന്നു തെന്നിയാൽ കൈയിലാകും വേദന. നടുഭാഗത്തെ അഞ്ചു കശേരുക്കളിൽ ഒന്നു പിഴച്ചാൽ വേദന കാലിലാകും. കൂടെ അസഹ്യമായ കടച്ചിലും വരാം. ചുമച്ചാലോ തുമ്മിയാലോ നടന്നാലോ അധികനേരം ഇരുന്നാലോ വേദന കൂടും. നട്ടെല്ലിനു റെസ്റ്റ് കൊടുക്കുകയാണ് ആദ്യം വേണ്ടത്. 

അതിനു മലർന്നു നിവർന്നു കിടക്കണം. ഈ സമയം തലയണ വയ്ക്കരുത്. കാൽപൊക്കിവച്ചാൽ വേദന കൂടും. ചെരിഞ്ഞു കിടക്കാം. അപ്പോൾ തലയണ രണ്ടെണ്ണം വേണം. ഉയരം ക്രമീകരിക്കാനാണിത്. തുടക്കത്തിൽ നല്ല ചികിത്സ നൽകിയില്ലെങ്കിൽ ലൈംഗിക ശേഷി നഷ്ടപ്പെടും. മലമൂത്ര വിസർജനം തടസ്സപ്പെടും. കൈകാലുകൾ ശോഷിക്കും. ചിലർക്കു ചലനശേഷി വരെ നഷ്ടപ്പെടാം. വിദഗ്ധരായ മർമ ചികിത്സകരുടെ സേവനമാണു ആയുർവേദത്തിൽ ഉത്തമം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com