ADVERTISEMENT

ഫെബ്രുവരി 15 മുതൽ 19 തിരുവനന്തപുരം കനകക്കു ന്നിൽ നടന്ന അന്താരാഷ്ട്ര ആയൂഷ് കോൺക്ലേവിൽ മികച്ച സചിത്ര അവതരണത്തിന് മലയാളിയായ ഡോ. ശ്രീകുമാർ എം.സി പുരസ്കാരത്തിന് അർഹനായി. സന്ധിരോഗങ്ങളു മായി ബന്ധപ്പെട്ട് വിവിധ ശരീരകലകളിൽ ഹോമിയോപ്പതി ഔഷധങ്ങളുടെ പ്രവർത്തനം വിശദീകരിക്കുന്ന പഠനത്തിനാണ് പുരസ്കാരം. ആയുർവേദ, സിദ്ധ, യുനാനി തുടങ്ങിയ വിവിധ ശാഖകളിൽ നിന്നുള്ള നൂറിലധികം അവതരണങ്ങളിൽ നിന്നാണ് പുരസ്കാർഹമായ പഠനം തിരഞ്ഞെടുത്തത്. കോട്ടയം ജില്ലയിൽ ഞീഴൂർ ഗ്രാമപഞ്ചായത്തിലെ ആയുഷ് മെഡിക്കൽ ഓഫീസറാണ് വൈക്കം സ്വദേശിയായ ഡോ. ശ്രീകുമാർ. ഹോമിയോപ്പതി ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് നിരവധി ശാസ്ത്രസെമിനാറുകളിൽ ഫാക്കൽറ്റിയായി പ്രവർത്തിച്ചിട്ടുണ്ട്.

2001–ൽ എറണാകുളത്തെ ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളജിൽ നിന്നു പഠനം പൂര്‍ത്തിയാക്കിയ ഡോ. ശ്രീകുമാർ മികച്ച ഒരു ചികിത്സകൻ കൂടിയാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com