ADVERTISEMENT

രേവതി ബോര്‍ഡാവെക്കര്‍ എന്ന അഹമ്മദാബാദ് സ്വദേശിനിയുടെ ജീവിതത്തില്‍ വില്ലനായെത്തിയത് വളരെ അപൂര്‍വമായി ചില സ്ത്രീകള്‍ക്ക് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. വിവാഹശേഷമാണ് തനിക്ക് ഇങ്ങനെയൊരു അവസ്ഥയുണ്ടെന്നു രേവതി തിരിച്ചറിഞ്ഞത്. 

Vaginismus എന്ന അപൂര്‍വമായ രോഗാവസ്ഥയായിരുന്നു ഈ മുപ്പതുകാരിക്ക്. ഇതുമൂലം രേവതിക്ക് ഒരിക്കല്‍ പോലും ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലെര്‍പ്പെടാന്‍ സാധിച്ചില്ല.  2013 ലാണ് രേവതി ഓണ്‍ലൈന്‍ വഴി ചിന്മയിനെ പരിചയപ്പെട്ടത്‌. അമേരിക്കയില്‍ ജോലി ചെയ്തിരുന്ന അദ്ദേഹം പിന്നീട് ഇന്ത്യയിലേക്ക് വന്നു.  വൈകാതെ ഇവര്‍ വിവാഹിതരായി. ആദ്യ രാത്രിയിലാണ് രേവതിക്ക് തന്റെ അവസ്ഥയെ കുറിച്ച് തിരിച്ചറിവുണ്ടായത്. അപൂര്‍വങ്ങളില്‍ അപൂര്‍വം ആണ്  സ്ത്രീകളില്‍ ഈ അവസ്ഥ. യോനീപേശികള്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന അവസ്ഥയാണ് ഇത്. ഇതുമൂലം ലൈംഗികബന്ധം അസാധ്യമാണ്. 

revati1

എന്നാല്‍ രേവതിയ്ക്ക് പിന്തുണയുമായി ഭര്‍ത്താവ് കൂടെ നിന്നു. ഒന്നിച്ചുള്ള സമയം കൂടുതല്‍ അടുത്തറിയാന്‍ ഇരുവരും തീരുമാനിച്ചു. എന്നാല്‍ വൈകാതെ തന്റെ അവസ്ഥയ്ക്ക് കാരണം എന്താണെന്ന് രേവതി ഗൂഗിള്‍ ചെയ്തു കണ്ടെത്തി. ഇതോടെ ഇതിനുള്ള പരിഹാരം തേടലായി. 

ഒരിക്കല്‍ ഡോക്ടര്‍മാര്‍ രേവതിയുടെ കന്യാചര്‍മം മുറിച്ചു നീക്കുകയും യോനീമുഖം അല്‍പ്പം വികസിപ്പിക്കുകയും ചെയ്തു. എന്നിട്ടും അത് ഫലം കണ്ടില്ല. ഒരു കുഞ്ഞിനായുള്ള ആഗ്രഹം ഏറിയപ്പോള്‍ ഒടുവില്‍ ഐവിഎഫ് ചികിത്സയ്ക്ക് വിധേയരാകാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് കഴിഞ്ഞ വർഷം രേവതി ചികിത്സ ആരംഭിച്ചത്. താന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ നിമിഷം സന്തോഷം കൊണ്ട് കരഞ്ഞു പോയെന്നു രേവതി പറയുന്നു. ഗര്‍ഭകാലത്ത് രക്തസ്രാവം ഉണ്ടായപ്പോള്‍ അള്‍ട്രാസൗണ്ട് സ്കാന്‍ ചെയ്യേണ്ടി വന്നിരുന്നു. വേദന കടിച്ചു പിടിച്ചും രേവതി അതിനു തയാറായത് കണ്ട ഡോക്ടര്‍ ആണ് എന്തുകൊണ്ട് സിസേറിയന്‍ വഴി കുഞ്ഞിനെ പുറത്തെടുക്കാതെ പ്രസവത്തിനു ശ്രമിച്ചു കൂടാ എന്നു ചോദിക്കുന്നത്. 

അങ്ങനെയാണ് രേവതി അതിനു തയാറെടുത്തത്. ഒടുവില്‍ നാല് മാസങ്ങള്‍ക്ക് മുന്‍പ്  48 മണിക്കൂര്‍ നീണ്ടു നിന്ന പ്രസവവേദനയ്ക്ക് ഒടുവില്‍ രേവതി 'ഇവ'  എന്ന സുന്ദരികുട്ടിക്ക് ജനനം നല്‍കി. പ്രസവത്തോടെ തന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായിട്ടുണ്ടാകും എന്നാണ് രേവതി കരുതുന്നത്. എന്തായാലും കുഞ്ഞു വന്നതോടെ തങ്ങളുടെ ജീവിതം സന്തോഷകരമായി എന്നാണ് രേവതിയും ഭര്‍ത്താവും  പറയുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com