ADVERTISEMENT

പുരുഷന്മാര്‍ക്കിടയില്‍ വന്ധ്യതാനിരക്ക് ഏറിവരികയാണ്. അടുത്ത കാലത്തായി പുരുഷവന്ധ്യതാനിരക്ക് ക്രമാതീതമായി വര്‍ധിക്കുന്നതായാണ് കണ്ടുവരുന്നത്‌. കാരണം വീടുകളില്‍ത്തന്നെ ഒളിഞ്ഞിരിപ്പുണ്ട്. 

നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്. നമ്മള്‍ കഴിക്കുന്ന ആഹാരം തന്നെയാണ് ഇവിടെ വില്ലനാകുന്നത്. ബീജത്തിന്റെ അളവു കുറയാൻപോലും ഇതു കാരണമാകുന്നുണ്ട്. അമ്പരപ്പിക്കുന്ന മറ്റൊരു വസ്തുത, നായ്ക്കള്‍ക്കിടയിലും സമാനമായി വന്ധ്യതാനിരക്ക് ഏറിവരികയാണ് എന്നതാണ്. രണ്ടിനും കാരണം കഴിക്കുന്ന ആഹാരത്തില്‍ ഉള്‍പ്പെടുന്ന കെമിക്കലുകള്‍ തന്നെയാണ്.

ഇതില്‍ രണ്ടു കെമിക്കലുകളാണ് ഏറ്റവും അപകടകാരികള്‍.  DEHP എന്ന കെമിക്കലാണ് ഇതിലൊന്ന്. നമ്മുടെ വീടുകളില്‍ ഉപയോഗിക്കുന്ന കാര്‍പെറ്റ്, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ എന്നിവയില്‍ ഇതുണ്ട്. ഇത് നമ്മള്‍ അറിയാതെ നമ്മുടെ ഉള്ളിലെത്തുന്നത് ആഹാരത്തിലൂടെയാണ്. രണ്ടാമത്തെ വില്ലന്‍  polychlorinated biphenyl 153 (PB153) ആണ്. ഇവ രണ്ടും ബീജത്തിന്റെ അളവു കുറയ്ക്കുകയും വന്ധ്യത ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് തന്നെയാണ് നായ്ക്കള്‍ക്കും വന്ധ്യത ഉണ്ടാക്കുന്നത്‌. ബീജത്തിന്റെ ഡിഎൻഎയെയാണ് ഇത് ബാധിക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com