ADVERTISEMENT

ലിയോനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ, ആൽബർട്ട് ഐൻസ്റ്റീൻ, പിക്കാസോ, ബീഥോവൻ, മഹാത്മാഗാന്ധി, സച്ചിൻതെൻഡുൽക്കർ, അമിതാഭ് ബച്ചൻ, ചാർലി ചാപ്ലിൻ, മദർ തെരേസ, രജനീ കാന്ത്....പട്ടിക തീരുന്നില്ല. പ്രതിഭ കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ഇവർക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. എന്താണ് എന്നല്ലേ? ഇവരെല്ലാം ഇടങ്കയ്യൻമാരാണ് എന്നതു തന്നെ.  വലങ്കയ്യൻമാരുടെ തലച്ചോറിന്റെ ഇടതുവശമാണ് പവർഫുൾ എന്നാൽ 70 ശതമാനം ഇടങ്കയ്യൻമാരും തലച്ചോറിന്റെ ഇടതു ഭാഗം തന്നെയാണ് കൂടുതൽ ഉപയോഗിക്കുന്നതെന്നും 30 ശതമാനം പേർ മാത്രമാണ് വലതുഭാഗമോ തലച്ചോറിന്റെ രണ്ടു ഭാഗങ്ങളും ഒരു പോലെയോ ഉപയോഗിക്കുന്നവർ എന്നും പഠനങ്ങൾ പറയുന്നു. തല തിരിഞ്ഞതല്ല അവരുടെ തലച്ചോർ എന്നു ചുരുക്കം.  

വലം കൈയെക്കാൾ ഇടം കൈ വശമുള്ള ആളുകൾ നിങ്ങളുടെ പരിചയത്തിലും ഇല്ലേ? അതോ നിങ്ങളും ഒരു ഇടങ്കയ്യൻ ആണോ? ഭാഷ, കല, സർഗാത്മകത എല്ലാത്തിലും ഇടങ്കയ്യൻമാർ മുന്നിലാണ് എന്നാണ് പറയപ്പെടുന്നത്. ഇതാ ഇടങ്കയ്യൻമാരെപ്പറ്റി ചില വസ്തുതകൾ.

 

∙ലോക ജനസംഖ്യയിൽ ഏതാണ്ട് 12 ശതമാനം പേർ ഇടങ്കയ്യൻമാരാണ്. 

∙സ്ത്രീകളേക്കാൾ എണ്ണത്തിൽ കൂടുതൽ പുരുഷന്മാരാണ്.

∙ഇവർ നല്ല കലാകാരന്മാരാണ്. സർഗാത്മകമായ കരിയർ ആകും ഇവർ തിരഞ്ഞെടുക്കുന്നത്. 

∙പെട്ടെന്ന് ദേഷ്യം വരും. 

∙40 വയസു കഴിഞ്ഞ് അമ്മമാരാകുന്നവർക്ക് ഇടങ്കയ്യൻമാരായ കുട്ടികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 

∙പാരമ്പര്യം ഒരു ഘടകമാണ്. 

∙ഇരട്ടകൾക്കിടയിൽ ഇടങ്കൈശീലം കൂടുതലായി കണ്ടു വരുന്നു. 

∙ഓട്ടിസം ബാധിച്ചവർ കൂടുതലും ഇടങ്കൈ വശമുളളവരാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

∙കേൾവി ശക്തി അപാരം.

∙ഇവർ നല്ല പോരാളികൾ (fighters) ആയിരിക്കും.

∙വലങ്കയ്യൻമാരേക്കാൾ ആയുസിന്റെ കാര്യത്തിൽ മാത്രം ഇവർ അല്പം പുറകിലാണ്. 

∙മാസം തികയാതെ ജനിക്കുന്ന കുട്ടികൾ (premature babies) അധികവും ഇടങ്കയ്യൻമാരായിരിക്കും. 

∙അൾസർ, ആർത്രൈറ്റിസ് ഇവയെല്ലാം വരാൻ സാധ്യത കുറവാണ്. 

∙മാനസികപ്രശ്നങ്ങൾ ഇക്കൂട്ടരിൽ സാധാരണയായി കണ്ടു വരുന്നു. 

∙വേഗത്തിൽ പ്രായപൂർത്തിയെത്തുന്നു. 

∙ടെന്നീസ്, നീന്തൽ, ബോക്സിങ് മുതലായ കായിക ഇനങ്ങളിൽ കൂടുതലായി ഏർപ്പെടുന്നു. 

∙മൾട്ടി ടാസ്കിങ് അതായത് ഒരേ സമയം ഒന്നിലേറെ പ്രവൃത്തികളിൽ ഏർപ്പെടാൻ ഇവർക്കു കഴിയുന്നു. 

∙അലർജി, മൈഗ്രേൻ മുതലായവ ഇവരെ കൂടുതൽ ബാധിക്കും. 

∙ഇടതുകൈയിലെ നഖങ്ങൾ വേഗം വളരും.

∙സ്കൂളിലെ പ്രകടനം വലങ്കയ്യൻമാരുടെ അത്ര മികച്ചതാകില്ല.

∙ഉറക്കപ്രശ്നങ്ങൾ ബാധിക്കാൻ സാധ്യത കൂടുതലാണ്. 

∙സ്കീസോഫ്രീനിയ, ഡിസ്‍ലെക്സിയ, ADHD ഇവയെല്ലാം വരാൻ സാധ്യത കൂടുതലാണ്.

 

എന്തുകൊണ്ടാണ് ചില ആളുകൾ ഇടങ്കയ്യൻമാരാകുന്നത് എന്ന കാര്യത്തിൽ ഗവേഷകർക്കും വ്യക്തതയില്ല. 25 ശതമാനവും ജീനുകളാകാം ഇതിനു പിന്നിൽ. ഒരു ബ്രിട്ടീഷ് പഠനം പറയുന്നത് ഗർഭകാലത്ത് അമിതമായ സ്ട്രെസ്സ് അനുഭവിച്ച അമ്മാർക്ക് ജനിക്കുന്ന കുട്ടികൾ ഇടങ്കയ്യൻമാരാകും എന്നാണ് 2008 ൽ സ്വീഡനിൽ അമ്മമാരിലും അവരുടെ അഞ്ചുവയസ്സുള്ള കുട്ടികളിലും നടത്തിയ പഠനത്തിൽ ഗര്‍ഭകാലത്ത് സ്ട്രെസ് അനുഭവിച്ച സ്ത്രീകൾക്ക് ജനിച്ച കുട്ടികൾ അധികവും ഇടങ്കയ്യൻമാരാണ് എന്നു കണ്ടു. കൂടാതെ ജനനസമയത്ത് ശരീരഭാരം വളരെ കുറഞ്ഞ കുട്ടികളും പ്രായം കൂടിയ അമ്മമാർക്കു ജനിക്കുന്ന കുട്ടികളും ഇടങ്കയ്യൻമാർ ആണെന്നും കണ്ടു. ഈ വസ്തുക്കൾ ഒക്കെ മനസ്സിൽ വച്ചാലും ഒരാളുടെ വ്യക്തിത്വത്തെ അയാൾ ഏതു കൈകൊണ്ട് എഴുതുന്നു എന്നു നോക്കി വിലയിരുത്താൻ പാടില്ല. അവരുടെ ആരോഗ്യവും ഇടങ്കൈ ശീലത്തെ മാത്രം ആശ്രയിച്ചല്ല എന്നതും ഓർമിക്കാം. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com