ADVERTISEMENT

എനിക്കു മുപ്പത്തിയഞ്ചു വയസ്സുണ്ട്. രണ്ടു കുട്ടികളുടെ അമ്മയാണ്. പക്ഷേ പത്തുവയസ്സുള്ള ഒരു കുട്ടിയുടെ മനസ്സും ശരീരപ്രകൃതവുമാണ് എന്റേത്. ഒരു മുറിയിൽ ഒറ്റയ്ക്കു കയറാൻ തന്നെ പേടിയാണ്. മരണവീട്ടിൽ പോയാൽ പിന്നെ ആഴ്ചകളോളം ഉറക്കമില്ല. മരിച്ച ആൾ എന്റെ കൂടെ ഉണ്ടെന്ന വിചാരമാണ്. ആൾക്കൂട്ടത്തിൽ നിൽക്കാനും പേടി. ഞാൻ വിറച്ചു താഴെ വീഴുമെന്ന പേടിയാണ്. എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നുകയാണ്. മക്കളെയും ഭർത്താവിനെയും ഓർക്കുമ്പോൾ അതിനു കഴിയുന്നില്ല.

തനിയെ ഒരു വീട്ടിൽ കിടന്നുറങ്ങാൻ പേടി, പല്ലി, പാറ്റ, എട്ടുകാലി ഇവയിൽ ചിലതിനോടു ചിലർക്ക് അമിതമായ പേടി, ലിഫ്റ്റിൽ തനിയെ കേറാൻ പേടി, ആൾക്കൂട്ടത്തിൽ പോകാൻ പേടി, തനിയെ യാത്ര ചെയ്യാൻ പേടി, ഉയർന്ന സ്ഥലത്തു നിന്നു താഴോട്ടു നോക്കാൻ പേടി, മിന്നലിനെ പേടി, ഇവയെല്ലാം വ്യക്തി അധിഷ്ഠിതമാണ്. 

തൊലിക്കട്ടിയില്ലാത്ത തൊട്ടാവാടികളിലാണ് ഇതു കൂടുതലും കാണുക. ചിലപ്പോൾ അടുത്ത ബന്ധുക്കളിലും പ്രശ്നം കുറെ കണ്ടേക്കാം. മറ്റുള്ളവരുടെ കളിയാക്കൽ വലിയ പ്രശ്നമാക്കി ആത്മഹത്യയ്ക്കു ശ്രമിക്കുന്ന പലരുടെയും കത്ത് ലഭിക്കാറുണ്ട്. ഏവരിലും കാണുന്ന സാമാന്യ പേടിയും ഫോബിയ ഉള്ളവരുടെ അമിത ഭീതിയും പലപ്പോഴും വേർതിരിക്കാൻ ബുദ്ധിമുട്ടാകും. 

ചികില്‍സിക്കുമ്പോള്‍ സമൂഹത്തിലെ വ്യക്തഗത സ്ഥാനവും പ്രശ്നത്തിന്റെ ഉഗ്രതയും മറ്റുള്ളവരുടെ പ്രതികരണവും കുറെ കണക്കിലെടുക്കേണ്ടി വരും. ഈ രോഗത്തോടനുബന്ധപ്പെട്ട് ആരോടെന്നില്ലാതെ തെറി വാക്കുകൾ പറഞ്ഞു കൊണ്ടിരിക്കു ന്നതു മാതിരി പല പ്രശ്നങ്ങളും കണക്കിലെടുക്കേണ്ടി വരും. ചികിൽസയ്ക്കു മരുന്നു കൂടാതെ പല മാർഗങ്ങളും നിലവി ലുണ്ട്. പരിഹാരവും പ്രതീക്ഷിക്കാം. പക്ഷേ, ചുരുക്കം ചിലരിൽ വീണ്ടും ചില ചികിൽസ വേണ്ടി വന്നേക്കാം. ഒരു മാനസികാ രോഗ്യ വിദഗ്ധനെ സമീപിച്ചു ചികിൽസ തേടുന്നതു നന്നായിരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com