ADVERTISEMENT

പത്തു പന്ത്രണ്ടു വയസ്സു കഴിഞ്ഞിട്ടും നമ്മുടെ ആൺമക്കൾക്ക് അവരറിയാതെ മൂത്രം പോകുന്നുണ്ടെങ്കിൽ, അവന്റെ പുരുഷ ഗ്രന്ഥിക്കും (പ്രോസ്റ്റേറ്റ്) മൂത്രസഞ്ചിക്കും എന്തോ തകരാറു ണ്ടെന്നു സംശയിക്കണം. സാധാരണഗതിയിൽ എട്ടു പത്തു വയസ്സാകുമ്പോഴേക്കും ഈ ഗ്രന്ഥി പ്രബലമാകേണ്ടതാണ്. മൂത്രനാളി തുടങ്ങുന്ന ഭാഗത്തിനു ചുറ്റുമായി വട്ടത്തിൽ കാണുന്ന ഈ ഗ്രന്ഥിയാണു മൂത്രത്തെ പിടിച്ചു നിർത്തുന്നതും പ്രായമായവരുടെ ബീജസ്ഖലനത്തെ നിയന്ത്രിക്കുന്നതും.

സാധാരണ ഗതിയിൽ 60 വയസ്സുവരെ ഈ ഗ്രന്ഥി വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാറില്ല. അതി നുശേഷം ഈ ഗ്രന്ഥിക്കു നീരു (വീക്കം) വരാം. അതോടെ മൂത്ര തടസ്സമുണ്ടാകും. രാത്രി ഉറക്കത്തിനിടയിൽ നാലഞ്ചു തവണ പ്രായമായ ചിലർ മൂത്രമൊഴിക്കാൻ എഴുന്നേൽക്കാറില്ലേ? അത് ഇതുകൊണ്ടാകാനാണു വഴി. 

അപൂർവമായി ചില യുവാക്കളിൽ പുരുഷഗ്രന്ഥിയിൽ നീരിറക്കം വരും. ശീഘ്രസ്ഖലനം തുടങ്ങിയ പല പ്രശ്നങ്ങൾക്കും അതു കാരണമാകും. മാത്രമല്ല, മൂത്രം ഇടയ്ക്കിടെ ചൂടോടെ പോകുകയും ആ സമയത്ത് അടിവയറ്റിൽ വേദന വരികയും ഛർദിക്കാൻ വല്ലപ്പോഴും തോന്നുകയും ചെയ്യും. ഉടനെ വൈദ്യ സഹായം ചെയ്യുകയും ചുട്ടു പഴുത്ത സീറ്റിലിരുന്ന് ബൈക്ക് ഓടിക്കുകയും ചെയ്യുന്നവർക്കും ഇതു വരാം. നന്നായി വെള്ളം കുടിക്കുകയും വട്ടകയിലൊഴിച്ച ചെറു ചൂടുവെള്ളത്തിലിരിക്കുകയും ചെയ്താൽ അൽപം ആശ്വാസം കിട്ടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com