ADVERTISEMENT

ലുക്കീമിയ ബാധിച്ച അഞ്ചു വയസ്സുകാരൻ മുഹമ്മദ് അസ്നാന്റെയും 29 വയസ്സുകാരി ലിയാനാ അൻവറിന്റെയും ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പറഞ്ഞിരിക്കുന്ന അവസാന ചികിത്സ രക്തമൂലകോശം മാറ്റിവയ്ക്കുക (Blood Stem Cell Transplant) എന്നതാണ്. ഇതിനായി ജനിതക സാമ്യമുള്ള ഒരു രക്തമൂലകോശ ദാതാവിനെ അന്വേഷിക്കുകയാണ് ഇവർ. ലോകത്ത് ഇതുവരെ റജിസ്റ്റർ ചെയ്തിട്ടുള്ള  4 ലക്ഷത്തോളം ഇന്ത്യക്കാരിൽ ഇവർക്കു ചേരുന്ന ദാതാവിനെ കിട്ടിയിട്ടില്ല. ഇതിനായി മാർച്ച് 13ന് രാവിലെ 9 മുതൽ വൈകിട്ട് നാലു വരെ കോട്ടയം ബ്ല‍ഡ് സ്റ്റം സെൽ ഡോണർ ദാത്രിയും ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കോട്ടയവും ചേർന്ന് മാൾ ഓഫ് ജോയ്‌യിൽ ബ്ല‍ഡ് സ്റ്റം സെൽ ഡോണർ റജിട്രേഷൻ ഒരുക്കുന്നു.

രക്തമൂലകോശ ദാനം (Blood Stem Cell Donation) രക്തദാനം പോലെ എളുപ്പവും സുരക്ഷിതവുമാണ്. രക്തദാനത്തിനു രക്ത ഗ്രൂപ്പ് നോക്കും പോലെ രക്തമൂലകോശ ദാനം ചെയ്യാൻ HLA Typing എന്ന ടെസ്റ്റ് ആണ് വേണ്ടത്. കുടുംബത്തിന് പുറമെനിന്ന് HLA match ലഭിക്കാൻ ഉള്ള സാധ്യത പതിനായിരത്തിൽ ഒന്നു മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെ ആണ്. തന്നെയുമല്ല ഇന്ത്യയിൽ നിന്നും 4 ലക്ഷത്തോളം ആളുകൾ മാത്രമേ ഇങ്ങനെയുള്ള റജിസ്ട്രേഷൻ ചെയ്തിട്ടുള്ളൂ എന്നതിനാൽ ഇന്ത്യയിൽ നിന്നുള്ള രോഗികൾക്ക് സാമ്യമുള്ള ദാതാവിനെ കണ്ടെത്തുവാനുള്ള സാധ്യത കുറയുന്നു. 

രക്തമൂലകോശ ദാതാവായി റജിസ്റ്റർ ചെയ്യുവാൻ വളരെ എളുപ്പമാണ്. 18 മുതൽ 50 വയസ്സ് വരെ ഉള്ളവർക്ക് ദാതാവായി റജിസ്റ്റർ ചെയ്യാം.  അണുവിമുക്തമാക്കിയ പഞ്ഞി ഉൾക്കവിളിൽ ഒന്ന് ഉരസി എടുക്കുന്ന കോശങ്ങൾ ഉപയോഗിച്ചു HLA Typing Test ചെയ്തു റിപ്പോർട്ട് റജിസ്റ്ററിയിൽ സൂക്ഷിക്കുന്നു. ഒന്ന് മുതൽ രണ്ട് മാസം വരെ സമയം എടുക്കും HLA ടൈപ്പിങ് പരിശോധനാ ഫലം ലഭിക്കുവാൻ. 

യോജിച്ച ദാതാവിനെ ലഭിച്ചാൽ റജിസ്റ്ററിയിൽനിന്നു ദാതാവിനെ അറിയിക്കുമ്പോൾ, കൃത്യമായ ആരോഗ്യ പരിശോധനകൾക്ക് ശേഷം 5 ദിവസം ഓരോ ഇൻജക്‌ഷൻ വീതം  (ശരീരത്തിൽനിന്ന് മൂലകോശങ്ങൾ രക്തത്തിലേക്ക് കൊണ്ടുവരുന്നതിനായി) നൽകുന്നു. അഞ്ചാം നാൾ സാധാരണ രക്തദാനം പോല രക്തത്തിലെ മൂലകോശങ്ങളെ മാത്രം വേർതിരിച്ചു ദാനം ചെയ്യാം. ദാതാവിന് അപ്പോൾത്തന്നെ സാധാരണ ജീവിതത്തിലേക്കു മടങ്ങാം. ശേഖരിച്ച രക്തമൂലകോശങ്ങൾ രോഗിയെ ചികിൽസിക്കുന്ന ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ നടത്തുന്നു. 

5 മിനിറ്റ് ചെലവഴിച്ചാൽ നിങ്ങൾക്കൊരു രക്തമൂലകോശ ദാതാവായി റജിസ്റ്റർ ചെയ്യാം. ശേഷം നിങ്ങളൊരു സാമ്യം ആയാൽ, കുറച്ചു മണിക്കൂറുകൾ ചിലവഴിച്ചാൽ രക്തമൂലകോശങ്ങൾ ദാനം നൽകി ഒരു ജീവൻ രക്ഷിക്കാം. 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം:

ദാത്രി: +91 96450 78285 (www.datri.org)
ജോമോൻ (BDK): +91 90208 14917
എലിസബത്ത് (BDK): +91 94002 02108

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com