ADVERTISEMENT

ഇന്ത്യയിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണു രാജസ്ഥാൻ. ചൂടിനെ ചെറുക്കാൻ അവിടുത്തെ ജനങ്ങൾ ചെയ്യുന്ന ചില കാര്യങ്ങൾ ഇതാ:

∙ ആഹാരത്തോടൊപ്പം വെള്ളം കുടിക്കാതെ അല്ലാത്ത സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കും.

∙ വീടിനു പുറത്തിറങ്ങും മുൻപ് നിർബന്ധമായും 1–2 ഗ്ലാസ് വെള്ളം കുടിക്കും.

∙ പകൽ പുറത്തിറങ്ങുമ്പോൾ ശരീരമാസകലം മറയുന്ന വസ്ത്രം ധരിക്കും. തലയും മുഖവും ദുപ്പട്ടയോ തോർത്തോ കൊണ്ടു മറയ്ക്കും.

∙പച്ചക്കറി, പഴങ്ങൾ, മോര്, സവാള എന്നിവ ധാരാളം കഴിക്കും. സവാള ഒരുപാട് കഴിക്കുന്നതാണു രാജസ്ഥാനി ഗ്രാമീണരുടെ ആരോഗ്യരഹസ്യമെന്നാണു പറയുന്നത്.

∙ ഭക്ഷണശാലകളിൽ ചെല്ലുന്നവർക്കെല്ലാം ആദ്യം ഒരു ഗ്ലാസ് മോരു നൽകും.

 ∙ ചൂട് തുടങ്ങുന്നതോടെ മാംസാഹാരം പൂർണമായി ഒഴിവാക്കും.

∙ വഴിയരികിൽ, കടകളിൽ, ദേവാലയങ്ങളിൽ, പാർക്കിൽ, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എല്ലാം ശുദ്ധജലം സൗജന്യമായി ലഭിക്കും. ദാഹിക്കുന്നവർക്കു വെള്ളം കൊടുക്കുന്നതു പുണ്യമാണെന്നാണു രാജസ്ഥാനികളുടെ വിശ്വാസം.

∙ വഴിയരികിൽ ചെറിയ തറ കെട്ടി, മേൽക്കൂരയുണ്ടാക്കി അവിടെ മൺകലത്തിലോ കുടത്തിലോ വെള്ളം നിറച്ചു മൂടിവച്ചിട്ടുണ്ടാകും. ഗ്ലാസും കാണും. ചിലയിടങ്ങളിൽ മുതിർന്ന സ്ത്രീകൾ ഇതിനു കാവലിരിക്കും. വെള്ളം കുടിച്ചിട്ടുപോകൂ എന്ന് അവർ എല്ലാവരെയും ക്ഷണിക്കും. ഇഷ്ടമുണ്ടെങ്കിൽ അവർക്കു ദക്ഷിണപോലെ എന്തെങ്കിലും നൽകാം. കൊടുത്താലും ഇല്ലെങ്കിലും അവരുടെ മുഖത്ത് ഒരേ പുഞ്ചിരി മാത്രം

∙ കിളികൾക്കും വെള്ളം നൽകാൻ അവർ മറക്കില്ല. മരങ്ങളിൽ മൺപാത്രങ്ങൾ കെട്ടിത്തൂക്കി അതിൽ വെള്ളം നിറച്ചു വയ്ക്കും. ഒപ്പം ധാന്യവും. 

∙ മരച്ചില്ലകളിൽ വായ്‌വട്ടമുള്ള മൺകുടങ്ങൾ കെട്ടിവച്ച് പക്ഷികൾക്കു വിശ്രമസങ്കേതവും ഒരുക്കുന്നു. 

ഡോ. ബിന്ദു സന്തോഷ്കുമാർ, 

കൊളത്തൂർ, തൃശൂർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com