ADVERTISEMENT

ആഹാരം കഴിച്ചു കഴിഞ്ഞാല്‍ ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവയിൽ ചിലതാണ് താഴെ:

പുകവലിയോടു 'നോ '

ആഹാരശേഷം ഒരു പുകയെടുക്കുന്ന ശീലമുണ്ടോ ? എങ്കില്‍ അതങ്ങ് ഉപേക്ഷിച്ചേക്കൂ. ഗവേഷകര്‍ പറയുന്നത് ആഹാരശേഷം ഒരു സിഗരറ്റ് വലിക്കുന്നത് 10 സിഗരറ്റ് വലിക്കുന്നതിന് തുല്യമാണെന്നാണ്.

പഴങ്ങള്‍ ഉടൻ വേണ്ട

ആഹാരശേഷം ഉടൻ ഫ്രൂട്സ് വേണ്ട. ആഹാരത്തിനു പിന്നാലെ പഴവര്‍ഗങ്ങള്‍ ഉള്ളിലെത്തിയാല്‍ അവ ദഹിക്കാന്‍ ഏറെ സമയമെടുക്കും. ആഹാരത്തിനു ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞു വേണം പഴങ്ങള്‍ കഴിക്കാന്‍. 

ചായ വേണ്ട

തേയില ഇലയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ആണ് ഇവിടെ വില്ലന്‍. ഇത് ആഹാരത്തിലെ പ്രോട്ടീന്‍ അംശത്തെ ദഹിക്കാന്‍ കൂടുതല്‍ സമയമെടുപ്പിക്കും. 

ആഹാരശേഷം ബെല്‍റ്റ്‌ അയയ്ക്കുന്നത്

ആഹാരശേഷം വയര്‍ അല്‍പം കൂടുക സാധാരണമാണ്. എന്നാല്‍ ആ സമയം ബെല്‍റ്റ്‌ അല്‍പം ലൂസാക്കാന്‍ പാടില്ലെന്ന് പറയുന്നത് തെറ്റാണ്. വളരെയധികം ഇറുകിപ്പിടിച്ചിരിക്കുന്ന ബെല്‍റ്റ്‌ ദഹനത്തെ സുഗമമാക്കില്ല. ഒപ്പം വല്ലാത്ത അസ്വസ്ഥതയുമുണ്ടാക്കും. ഏറ്റവും നല്ലത് ഇതിനൊന്നും നില്‍ക്കാതെ ആവശ്യത്തിന് ആഹാരം കഴിക്കുക എന്നതാണ്.

കുളി വേണ്ട

'ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാല്‍ കുളിക്കണം ' എന്നാണല്ലോ. ദഹനത്തിന് തടസ്സമാകുന്നു എന്നതാണ് ഇതിനു പിന്നിലെ കാരണം.

ഉടനെ നടക്കേണ്ട

ആഹാരം കഴിച്ച ഉടനെ നടക്കാനിറങ്ങേണ്ട. ഇത് ആരോഗ്യത്തിന് ഒട്ടും നന്നല്ല. ആഹാരശേഷം അരമണിക്കൂര്‍ കഴിഞ്ഞു വേണം നടക്കാന്‍.

ആഹാരശേഷം ഉടനെ ഉറങ്ങേണ്ട

ആഹാരം കഴിച്ചു കഴിഞ്ഞ് ഉടൻ കിടക്കയിലേക്ക് വീഴുന്ന ശീലമുണ്ടോ? എങ്കില്‍ ഇത് തെറ്റാണ്. ദഹനത്തെ ഇത് തടസ്സപ്പെടുത്തും എന്നതില്‍ സംശയം വേണ്ട.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com