ADVERTISEMENT

നമ്മുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ഏറെ ആവശ്യമാണ് വൈറ്റമിനുകള്‍. ഇവയുടെ കുറവ് ജീവിതത്തെ ബാധിക്കുന്നത് ചില്ലറയൊന്നുമല്ല. കാനഡയിലെ 58 കാരിയായ യുവതിയുടെ അവസ്ഥ ഏതാണ്ട് ഇതാണ്. വൈറ്റമിന്‍ ഡിയുടെ അപര്യാപ്തതയാണ് ഇവരുടെ ജീവിതം ദുരിതത്തിലാക്കിയത്.

കാനഡ  സ്വദേശിനിയായ സ്ത്രീക്ക് ചെറുപ്പത്തില്‍ത്തന്നെ ശരീരവേദനയും മറ്റും പതിവായിരുന്നു. പ്രായം കൂടുന്തോറും ഇത് കൂടിക്കൂടി വന്നു. ചെറിയ വീഴ്ചകളില്‍ ഇവരുടെ ശരീരത്തില്‍ ഒടിവുകളും ചതവുകളും സംഭവിക്കുക സ്വാഭാവികമാണ്. 20 സെ.മീ നീളമാണ് യുവതിക്ക് ഈ പ്രായത്തിനിടയില്‍ കുറഞ്ഞത്‌. വിദഗ്ധപരിശോധനയിലാണ് ഇവരുടെ ശരീരത്തില്‍ വൈറ്റമിന്‍ ഡിയുടെ ചെറുകണിക പോലുമില്ലെന്ന് കണ്ടെത്തിയത്. അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് ഈ അവസ്ഥ. 

ഇവരുടെ മാതാപിതാക്കള്‍ അടുത്ത ബന്ധുക്കളായിരുന്നു. ഇവര്‍ തമ്മില്‍ വിവാഹിതരായതാണ് ഇവര്‍ക്ക് ജനിച്ച മകള്‍ക്ക് ഡിഎന്‍എ ഘടനയില്‍ തകരാറുകള്‍ ഉണ്ടാകാനും ഇത്തരമൊരു അവസ്ഥയുണ്ടാകാനും കാരണമായത്‌. വര്‍ഷങ്ങളായി വൈറ്റമിന്‍ ഡി ഇന്‍ജക്‌ഷന്‍ വഴിയും ഗുളികയായും ഇവര്‍ കഴിക്കുന്നുണ്ട്. എങ്കില്‍ പോലും നോര്‍മല്‍ അളവിലുള്ള വൈറ്റമിന്‍ ഡി ഇപ്പോഴും ഇവര്‍ക്കില്ല. സൂര്യപ്രകാശത്തില്‍ നിന്നാണ് ഏറ്റവുമധികം ഡി വൈറ്റമിന്‍ ലഭിക്കുന്നത്. കൂണുകള്‍, ചില മത്സ്യങ്ങള്‍ എന്നിവയില്‍ ഇതിന്റെ സാന്നിധ്യമുണ്ട്. എന്നാല്‍ ഇവിടെ ഈ സ്ത്രീയുടെ ഡിഎന്‍എയിലെ തകരാറുകള്‍ മൂലം അവര്‍ക്ക് വൈറ്റമിന്‍ ഡി ശരീരത്തിലെത്തുന്നില്ല. ഇതിന്റെ കാരണം ഇപ്പോഴും പൂര്‍ണമായും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

പ്രമേഹം, രക്തസമ്മര്‍ദം, ഫാറ്റി ലിവര്‍, ഗര്‍ഭപാത്രത്തില്‍ മുഴ  എന്നിങ്ങനെ പല രോഗങ്ങള്‍ ഇവരെ അലട്ടുന്നുണ്ട്. ഇവര്‍ക്ക് കുട്ടികളുമില്ല. എല്ലുകളുടെ ആരോഗ്യത്തിന് ഏറെ ആവശ്യമായ ൈവറ്റമിനാണ് ഡി. ഈ സ്ത്രീയുടെ കാൽസ്യം ലെവല്‍ എപ്പോഴും വളരെ ക്രമത്തിലാണ് എന്നതും അദ്ഭുതകരമാണ്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com