ADVERTISEMENT

ഇംഗ്ലണ്ടിലെ നോർഫോക്ക് സ്വദേശിയായ ചാർലി സ്റ്റീഫന്‍സണ്‍ എന്ന ബാലന് കഴിഞ്ഞ ജനുവരിയിലാണ്‌ കണ്ണില്‍ വല്ലാത്ത അസ്വസ്ഥതകള്‍ ആരംഭിച്ചത്. ആദ്യം കാഴ്ചവൈകല്യം ആകാമെന്നും ഒരു കണ്ണട വച്ചാല്‍ തീരാവുന്ന പ്രശ്നം മാത്രമേ കാണൂവെന്നുമായിരുന്നു മാതാപിതാക്കളുടെ ധാരണ. എന്നാല്‍ നടത്തിയ കൂടുതല്‍ പരിശോധനകളില്‍ കുട്ടിക്ക് അത്യന്തം ഗുരുതരമായ കാന്‍സര്‍ ബാധയാണ് കണ്ണിലെന്നു കണ്ടെത്തി. 

ഒന്‍പതുകാരനായ ചാർലിക്ക് മറ്റ് അസ്വസ്ഥതകള്‍ ഒന്നും തന്നെയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഇതു വിശ്വസിക്കാൻ മാതാപിതാക്കൾക്കു പ്രയാസമായിരുന്നു. കാഴ്ച ശക്തി പൂര്‍ണമായും ഇല്ലാതായേക്കാം എന്ന മുന്നറിയിപ്പും ഡോക്ടർമാർ നൽകിയിട്ടുണ്ട്.

Diffuse intrinsic pontine glioma (DIPG) ആണ് ചാർലിക്ക് ബാധിച്ചിരിക്കുന്നത്. ഇതിന് നിലവില്‍ ചികിത്സ ലഭ്യമല്ല. തലച്ചോറിലെ ഒരു ഭാഗത്തായി ബാധിക്കുന്ന കാന്‍സറാണിത്. ശ്വാസം. ഹൃദയമിടിപ്പ്, കാഴ്ച എന്നിവയെ നിയന്ത്രിക്കുന്ന ഭാഗമാണിത്. ഇപ്പോള്‍ ചാര്‍ലി റേഡിയോതെറാപ്പിക്ക് വിധേയനാകുകയാണ് വലിയ തുകയാണ് നിലവിലെ ചികിത്സയ്ക്ക് ആവശ്യമായത്. ഇതിനായി ചാർലിയുടെ കുടുംബം ഒരു ഫണ്ട്‌ റെയിസിങ് നടത്തുകയാണ്. എങ്കിലും ആയുസ്സ് ദിവസം കഴിയുംതോറും കുറഞ്ഞു വരികയാണെന്ന സത്യം അവന്റെ മാതാപിതാക്കളെ ഉലയ്ക്കുന്നുമുണ്ട്. എന്നാൽ കഴിയുന്നത്ര മകന്റെ ആയുസ്സ് നീട്ടിക്കിട്ടാൻ വേണ്ടിയുള്ള എന്തും ചെയ്യാനാണ് ഈ മാതാപിതാക്കൾ ആഗ്രഹിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com