ADVERTISEMENT

അപ്പെൻഡിക്സ് നീക്കം ചെയ്തവർക്ക് പാർക്കിൻസൺസ് രോഗം വരാനുള്ള സാധ്യത മൂന്നിരട്ടി ആണെന്ന് പറയാം. 62 ദശലക്ഷത്തിലധികം പേരിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഈ രോഗവും ഉദരരോഗവുമായി ബന്ധമുണ്ട്. ദഹേന്ദ്രിയത്തിൽ (gastrointestinal tract) കാണപ്പെടുന്ന ആൽഫാ സിനുക്ലെയ്ൻ (alpha synuclein) എന്ന പ്രോട്ടീൻ പാര്‍ക്കിൻസണ്‍സിനു കാരണമാകുമെന്ന്  അടുത്തിടെ നടന്ന പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഇതു കൊണ്ടാണ് ഗവേഷകർ, പാർക്കിൻസൺസ് രോഗം വരാനുള്ള കാരണങ്ങൾ അറിയാൻ അപ്പെൻഡിക്സ് ഉൾപ്പെടെ ദഹനവ്യവസ്ഥ മുഴുവൻ പഠന വിധേയമാക്കുന്നതെന്ന് ഗവേഷകനായ മുഹമ്മദ് സെഡ് ഷെറീഫ് വിശദമാക്കി. അപ്പെൻഡിക്സ് നീക്കം ചെയ്ത് ആറുമാസത്തിനുശേഷം പാർക്കിൻസൺസ് രോഗം തിരിച്ചറിഞ്ഞവരിലാണ് പഠനം നടത്തിയത്. അപ്പെൻഡിക്സ് നീക്കം ചെയ്ത  4,88,190 രോഗികളിൽ 4,470 പേർക്ക് അതായത് .92 ശതമാനം പേർക്ക് പാർക്കിൻസൺസ് ബാധിച്ചതായി കണ്ടു. അപ്പെൻഡിക്സ് നീക്കം ചെയ്യാവുന്നതും പാർക്കിൻസൺസ് രോഗവുമായി ബന്ധം ഉണ്ടെന്ന് ഡൈജെസ്റ്റീവ് ഡിസീസ് വീക്കിന്റെ മീറ്റിങ്ങിൽ അവതരിപ്പിച്ച ഈ പഠനം വ്യക്തമാക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com