ADVERTISEMENT

വ്യായാമവും നമ്മുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്നു നമുക്കറിയാം. എന്നാല്‍ കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ വ്യായാമം കൊണ്ട് സാധിക്കുമെന്ന് അറിയാമോ ? അടുത്തിടെ നടത്തിയൊരു പഠനമാണ് വ്യായാമവും കാന്‍സര്‍ നിരക്കും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. ശ്വാസകോശ കാന്‍സര്‍, കോളോറെക്ടല്‍ കാന്‍സര്‍ എന്നിവ തടയാന്‍ വ്യായാമം കൊണ്ട് ഒരുപരിധി വരെ സാധിക്കുമെന്നാണ് കണ്ടെത്തല്‍. അമേരിക്കയിലെ ജോണ്‍ ഹോപ്കിന്‍സ് സ്കൂള്‍ ഓഫ് മെഡിസിനില്‍ ഏകദേശം 49,143 ആളുകളെ വര്‍ഷങ്ങളായി പഠിച്ച ശേഷമാണ് ഈ നിഗമനം. 

1991 മുതല്‍ 2009 വരെ  ഇവരെ ഗവേഷകര്‍ നിരീക്ഷിച്ചു. സ്ഥിരമായി വ്യായാമം ചെയ്ത ഇവരില്‍ ശ്വാസകോശകാന്‍സര്‍ , കോളോറെക്ടല്‍ കാന്‍സര്‍ എന്നിവ വരാനുള്ള സാധ്യത നന്നേ കുറവായിരുന്നെന്ന് ഇതോടെ ഗവേഷകര്‍ കണ്ടെത്തി. കൃത്യമായ വ്യായാമം തന്നെയായിരുന്നു ഇവരുടെ ആരോഗ്യരഹസ്യം. ഫിറ്റ്നസ് ലെവല്‍ ഉയര്‍ന്നവരില്‍ കാന്‍സര്‍ ഉണ്ടായാലും അവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ചു രോഗത്തെ വേഗത്തില്‍ അതിജീവിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ പഠനത്തിന്റെ ഭാഗമായവരില്‍ ശ്വാസകോശ കാന്‍സര്‍ വരാനുള്ള സാധ്യത  77% കുറവായിരുന്നു എന്നാണ് ഗവേഷകര്‍ പറയുന്നത്.  കോളോറെക്ടല്‍ കാന്‍സര്‍ സാധ്യത 61% കുറവുമായിരുന്നു. അതായത് ഫിറ്റ്നസ് നിലനിര്‍ത്തിയവരില്‍ രോഗം പിടിമുറുക്കാനുള്ള സാധ്യത നന്നേ കുറവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com