ADVERTISEMENT

ദിവസം എത്ര കപ്പ് കാപ്പി കുടിക്കാം? ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ അഞ്ച് കപ്പിൽ കൂടുതൽ അരുതെന്നാണു പുതിയ പഠനം. അതുകഴിഞ്ഞ് കുടിക്കുന്ന ഓരോ കപ്പും ഹൃദ്രോഗസാധ്യത 22% വർധിപ്പിക്കുമത്രേ. 

സൗത്ത് ഓസ്ട്രേലിയ സർവകലാശാലാ ഗവേഷകരുടേതാണു കണ്ടെത്തൽ. ഇതാദ്യമായാണു ഹൃദ്രോഗവുമായി ബന്ധപ്പെടുത്തി പരമാവധി കാപ്പി ഉപഭോഗത്തെപ്പറ്റി ആധികാരികമായ പഠനം വരുന്നത്.

അളവിലേറെ കാപ്പി കുടിച്ചാൽ മനം മറിയുകയും ആലസ്യം അനുഭവപ്പെടുകയും ചെയ്യുന്നതു ശ്രദ്ധിച്ചിട്ടില്ലേ? കാപ്പിയിലെ അടിസ്ഥാന ഘടകമായ കഫീൻ ചുരുങ്ങിയ അളവിൽ ലഭിച്ചാലേ ഉന്മേഷം ലഭിക്കൂ. കൂടുതൽ ചെന്നാൽ അതു രക്തസമ്മർദം വർധിപ്പിക്കുകയും ഹൃദയധമനികളെ ദോഷകരമായി ബാധിക്കുകയും ചെയ്യും. 

ലോകത്തു ദിവസവും 300 കോടി കപ്പ് കാപ്പി കുടിച്ചു തീർക്കുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ലോകാരോഗ്യ സംഘടനയുടെ പഠനമനുസരിച്ച് ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിക്കുന്നതു ഹൃദ്രോഗം മൂലമാണു താനും. അതിനാൽ കാപ്പിക്കപ്പ് ചുണ്ടോടു ചേർക്കുമ്പോൾ ഇനി ഓർക്കുക: പരമാവധി അഞ്ചു മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com