ADVERTISEMENT

കായികവും ആരോഗ്യവും ഒത്തു ചേരുന്ന മലയാള മനോരമ സ്പോർട്ട് ഓൺ സ്പോർട്സ് ഹെൽത്ത് ആൻഡ് ഫിറ്റ്്നസ് പ്രദർശനം കലൂർ ജവഹർലാൽ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആരംഭിച്ചു. സിനിമാതാരം അനുശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു. 

അയൺമാൻ, അയൺലേഡി എന്നിവയാണ് ഇന്നത്തെ പ്രധാന മത്സര പരിപാടി. . ശരീരഭാരത്തെ കേന്ദ്രീകരിച്ചു നടക്കുന്ന മത്സരത്തിൽ വിജയികളാകുന്ന മൂന്നു പേർക്ക് ആകർഷകമായ സമ്മാനം. കൂടാതെ വരുംദിവസങ്ങളിൽ ഡാർക്ക് ഫിറ്റ്നസ്, മിലിട്ടറി ട്രെയിനിങ്, സൂംബ ക്ലാസ്സ് എന്നിവ ഉണ്ടാകും. സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി സ്വയം പ്രതിരോധ മാർഗങ്ങളെക്കുറിച്ച് സെഷനുകൾ നടക്കും. 

ഡെക്കാത്ത്‌‌ലോൺ ഒരുക്കുന്ന ആക്ടിവിറ്റി ഏരിയയിൽ വിവിധ മത്സരങ്ങളും സ്പോർട്ട് ഉപകരണങ്ങൾ പരിചയപ്പെടാനുമുള്ള അവസരവും ലഭിക്കും. അഡിഡാസ്, ഡെക്കാത്ത്്ലോൺ മുതലായ അന്താരാഷ്ട്ര ബ്രാൻഡുകളെ അണിനിരത്തി പ്രദർശനവുമുണ്ട്. ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നുള്ള ആരോഗ്യവിദഗ്ധർ നയിക്കുന്ന ആരോഗ്യപരിപാലന ക്ലാസ്സുമുണ്ട്. മേയ് 20 വരെ നടക്കുന്ന പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഃ 9526707576 (വിളിക്കേണ്ട സമയം രാവിലെ 9.30 മുതൽ വൈകിട്ട് 6.00 വരെ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com