ADVERTISEMENT

ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ  12 % ആളുകള്‍ക്ക് മൂത്രാശയകല്ല്‌ അഥവാ കിഡ്നി സ്റ്റോണ്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. എന്നാല്‍ കഴിഞ്ഞ കുറച്ചു കാലമായി സ്ത്രീകളില്‍ കിഡ്നി സ്റ്റോണ്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ കൂടി വരുനന്തായി കണ്ടെത്തിയിട്ടുണ്ട്. വൃക്കയിലോ മൂത്രവാഹിനിയിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന ഖരരൂപത്തിലുള്ള വസ്തുക്കളാണ് മൂത്രാശയക്കല്ല്. 18 മുതല്‍ 39 വയസ്സിനുള്ളില്‍ പ്രായമുള്ള സ്ത്രീകളെയാണ് കിഡ്നി സ്റ്റോണ്‍  കൂടുതല്‍ ബാധിക്കുന്നത്.

അമിതവണ്ണം, മൂത്രത്തില്‍ തുടരെയുള്ള അണുബാധ, ആഹാരശീലങ്ങള്‍, പ്രമേഹം എന്നിവയാണ് പൊതുവേ കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാകുന്ന പ്രധാനഘടകങ്ങള്‍. ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക, ഹൈ സോഡിയം ഡയറ്റ്, പെട്ടെന്ന് ഹൈ പ്രോട്ടീന്‍ അടങ്ങിയതും ലോ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതുമായ ഡയറ്റ് ശീലിക്കുക എന്നിവയും കിഡ്നി സ്റ്റോണ്‍ ഉണ്ടാകാന്‍ കാരണമാണ്. ഡോക്ടറുടെ നിര്‍ദേശമില്ലാതെയോ അമിതമായോ കാത്സ്യം കൂടുതല്‍ ഉള്ളിലെത്തിയാലും കിഡ്നി സ്റ്റോണ്‍ ഉണ്ടാകും. കാത്സ്യം സപ്ലിമെന്റ്‌ കഴിക്കുന്നവര്‍ അത് ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ഡയറ്റ് കൂടി ചിട്ടപ്പെടുത്തിയ ശേഷം കഴിക്കുക.

അതുപോലെ പോസ്റ്റ്‌ മെനോപ്പോസ് അവസ്ഥയില്‍ ഈസ്ട്രജന്‍ തെറാപ്പി ചെയ്യുന്ന സ്ത്രീകള്‍ക്കും കിഡ്നി സ്റ്റോണ്‍ ഉണ്ടാകാറുണ്ട്.  പൊതുവേ ഏറെ വേദനാജനകമാണ് കിഡ്നി സ്റ്റോണ്‍. മൂത്രം പോകുമ്പോള്‍ അതികഠിനമായ വേദന, പുറംവേദന, ദുര്‍ഗന്ധത്തോടെയോ രക്തം കലര്‍ന്നതോ ആയ മൂത്രം, ചിലപ്പോള്‍ മൂത്രനാളി കിഡ്നി സ്റ്റോണ്‍ മൂലം ബ്ലോക്കായി പോകുകയും മൂത്രം പോകാതെ രോഗി ബുദ്ധിമുട്ടാന്‍ അത് കാരണമാകുകയും ചെയ്യാം. പനി, വിറയല്‍ ഒക്കെ കിഡ്നി സ്റ്റോണ്‍ മൂലം ഉണ്ടാകാറുണ്ട്.

ആവശ്യത്തിനു വെള്ളം കുടിക്കുക, നല്ലൊരു ഹെല്‍ത്തി ഡയറ്റ് ശീലിക്കുക എന്നിവയാണ് കിഡ്നി സ്റ്റോണ്‍ അകറ്റാനുള്ള ഏറ്റവും നല്ല വഴികള്‍. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കാം. അതുപോലെ സ്ഥിരമായി ഹൈ പ്രോട്ടീന്‍ അടങ്ങിയ ആഹാരംതന്നെ കഴിക്കുന്നവരും സൂക്ഷിക്കുക. എല്ലാ വര്‍ഷവും ഒരു അള്‍ട്രാ സൗണ്ട് സ്കാനിങ് നടത്തുന്നതും കിഡ്നി സ്റ്റോണ്‍ നേരത്തെ കണ്ടെത്താന്‍ സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com