ADVERTISEMENT
  • ഹൃദയമിടിപ്പ് മനസ്സിലാക്കാൻ സാധിക്കുന്ന 15 ചാനൽ ട്രെഡ്മിൽ  സ്വന്തമാക്കിയ ഏക സർക്കാർ മെഡിക്കൽ കോളജ്

എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ആൻജിയോപ്ലാസ്റ്റി, ആൻജിയോഗ്രാം സൗകര്യങ്ങൾ ഒരുക്കി കാർഡിയോളജി വകുപ്പ് വികസനത്തിന്റെ പാതയിൽ. സർക്കാർ നിരക്കിൽ ആൻജിയോ ഗ്രാമും ആൻജിയോപ്ലാസ്റ്റിയും തുടങ്ങി. ബിപിഎൽ വിഭാഗക്കാരിൽ നിന്നു പകുതിനിരക്കേ ഈടാക്കുകയുള്ളു.

കാർഡിയോളജി വകുപ്പിൽ ഒപി സേവനം ആഴ്ചയിൽ 2 ദിവസമായി ഉയർത്തി. ജൂൺ മുതൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒപി പ്രവർത്തിക്കും. കുട്ടികളുടെ കാർഡിയോളജി വിഭാഗവും ഇവിടെ തുടങ്ങിയിട്ടുണ്ട്.

അത്യാധുനിക ബോഡി മാസ് ഇൻഡക്സ് മെഷീനിൽ ഒരേ സമയം രോഗികളുടെ ഉയരം, ഭാരം, ബിഎംഐ, രക്ത സമ്മർദം, ശരീരതാപം ഹൃദയമിടിപ്പ്, ഓക്സിജന്റെ അളവ് എന്നിവ അറിയാൻ കഴിയും.

72 മണിക്കൂർ തുടർച്ചയായി ഹൃദയമിടിപ്പിലെ വൈകല്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്ന അത്യാധുനിക ഹാൾട്ടർ മെഷീൻ, രോഗികളെ വ്യായാമം ചെയ്യിച്ചു ഹൃദയമിടിപ്പ് മനസ്സിലാക്കാൻ സാധിക്കുന്ന 15 ചാനൽ ട്രെഡ്മിൽ മെഷീൻ എന്നിവ കേരളത്തിൽ ആദ്യമായി എറണാകുളം സർക്കാർ മെഡിക്കൽ കോളജ് സ്വന്തമാക്കി.

അത്യാസന്ന നിലയിൽ കിടക്കുന്ന രോഗികളുടെ ഹൃദയത്തിന്റെ പ്രവർത്തനവും വാൽവുകളുടെ വൈകല്യവും മനസ്സിലാക്കുവാൻ സാധിക്കുന്നതും കയ്യിൽ വച്ചു പ്രവർത്തിപ്പിക്കാവുന്നതുമായ എക്കോ മെഷീനും കാർഡിയോളജി വകുപ്പിൽ തയാറാണ്. ഈ മെഷീനിൽ വൈഫൈ സംവിധാനം ഉപയോഗിച്ച് മറ്റു ഡോക്ടർമാരുമായി സംവദിച്ച് രോഗിക്കു മെച്ചപ്പെട്ട ചികിൽസ സാധ്യമാക്കുന്നു.

രോഗികളുടെ ചികിൽസാ സംബന്ധമായ വിവരങ്ങൾ, ആൻജിയോഗ്രാം റിപ്പോർട്ടുകൾ, ആൻജിയോഗ്രാം വിഡിയോകൾ, ഡിസ്ചാർജ് സമ്മറി എന്നിവ ആശുപത്രിയിലെ എല്ലായിടത്തും നിമിഷങ്ങൾക്കകം ലഭ്യമാകുന്ന രീതിയിൽ സംവിധാനം സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കൽ സൂപ്രണ്ട് ഡോ.പീറ്റർ പി. വാഴയിലിന്റെ നേതൃത്വത്തിൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. രാജു ജോർജുമായി സഹകരിച്ചു വികസിപ്പിച്ചെടുത്ത പേഷ്യന്റ് മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയാണ് ഈ നേട്ടം കൈവരിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com