ADVERTISEMENT

മലയാള മനോരമ സംഘടിപ്പിക്കുന്ന സ്പോർട് ഓൺ മേളയിൽ ആവേശകരമായ പഞ്ചഗുസ്തി മത്സരം. 65 കിലോഗ്രാമിൽ താഴെ, 65 മുതൽ 80 കിലോഗ്രാം വരെ, 80 കിലോഗ്രാമിനു മുകളിൽ എന്നിങ്ങനെ 3 വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. ആദ്യ റൗണ്ട് മുതൽ മികച്ച മത്സരമായിരുന്നു. 

ഇഞ്ചോടിഞ്ചു വിട്ടു കൊടുക്കാത്ത പോരാട്ടത്തിനാണു കലൂർ സ്റ്റേഡിയം ഗ്രൗണ്ടിലെ വേദി സാക്ഷ്യം വഹിച്ചത്. 

കേരള ആം റസ്‌ലിങ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു മത്സരം. ആദ്യ റൗണ്ടിൽ 65കിലോഗ്രാമിനു  താഴെയുളളവരുടെ വിഭാഗത്തിൽ, ദേശീയ ചാംപ്യൻമാരായ അജിത് പി. ജോയിയും ശരത് കുമാറുമാണു ഫൈനലിൽ ഏറ്റുമുട്ടിയത്.  

ശക്തമായ പോരാട്ടത്തിൽ ശരത് തുടർച്ചയായി 2 ഫൗളുകൾ വരുത്തിയതോടെ അജിത്തിനെ വിജയിയായി പ്രഖ്യാപിച്ചു. 

തുർക്കിയിൽ നടന്ന മത്സരത്തിലെ ഇന്ത്യയെ പ്രതിനിധീകരിച്ച അജിത്ത് എല്ലാ റൗണ്ടുകളിലും മികച്ച പ്രകടനമാണു കാഴ്ചവച്ചത്. 

വിശാൽ കുമാർ  മൂന്നാം സ്ഥാനം നേടി. 65 മുതൽ 80 കിലോഗ്രാം വരെയുളള വിഭാഗത്തിൽ എബിൻ കുര്യൻ, മഹാദേവ്, എം.ടി. ഹാനോക്ക് എന്നിവർ ആദ്യ 3 സ്ഥാനങ്ങൾ നേടി.  

80 കിലോഗ്രാമിനു മുകളിലുളളവരുടെ വിഭാഗത്തിൽ എം.എ. ദിൽഷാദ്, അമീൻ മുഹമ്മദ്, പി.ആർ. രാഹുൽ എന്നിവർ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com