ADVERTISEMENT

അമേരിക്കൻ‌ ടെന്നിസ് താരം നിക്കോള്‍ ഗിബ്സിന്റെ വായിലെ കാൻസർ കണ്ടെത്താൻ സഹായിച്ചത് ദന്തരോഗ വിദഗ്ധൻ. ഒരു പതിവു പരിശോധനയ്ക്കിടെ നിക്കോളിന്റെ വായുടെ മുകള്‍ ഭാഗത്തായി ഒരു അസ്വാഭാവിക വളര്‍ച്ച ശ്രദ്ധയിൽപ്പെട്ട ഡെന്‍റിസ്റ്റ് കെവിന്‍ ലീ തുടർപരിശോധനയ്ക്കു നിർദേശിച്ചു. തുടര്‍ന്നു നടത്തിയ ബയോപ്സിയിൽ രോഗം സ്ഥിരീകരിച്ചു. 

26 കാരിയായ നിക്കോള്‍ ഗിബ്സ് കഴിഞ്ഞ ആഴ്ചയാണ് തനിക്കു കാന്‍സറുണ്ടെന്നു വെളിപ്പെടുത്തിയത്. തുപ്പല്‍ഗ്രന്ഥിയെ ബാധിക്കുന്ന സലൈവ ഗ്ലാൻഡ് കാന്‍സര്‍ ആണ് നിക്കോളിന്. ചികിത്സയ്ക്കായി ഫ്രഞ്ച് ഓപ്പണില്‍ നിന്നു താരം ഇതിനോടകം പിന്മാറിക്കഴിഞ്ഞു. 

ഒരുശതമാനം ആളുകളെ മാത്രം ബാധിക്കുന്ന അപൂര്‍വകാന്‍സറാണ് നിക്കോളിന്. രോഗം സ്ഥിരീകരിച്ച ശേഷം കുറച്ചു ദിവസങ്ങള്‍ പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് നിക്കോള്‍ പറയുന്നു. എന്നാല്‍ കളിക്കളത്തിലെ വീറും വാശിയും താന്‍ ഇവിടെയും കാണിക്കുമെന്നു നിക്കോള്‍ പിന്നീട് തീരുമാനിച്ചു. 

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആദ്യ ശസ്ത്രക്രിയ. ഈ അവസ്ഥയില്‍ താങ്ങായത് കൂട്ടുകാരന്‍ ജാക്ക് ബ്രോഡി ആണെന്നും നിക്കോള്‍ പറയുന്നു. രോഗം പെട്ടെന്നു ചികിത്സിച്ചു മാറ്റാമെന്ന് ഡോക്ടര്‍ ഉറപ്പുനൽകിയിട്ടുണ്ട്. ശസ്ത്രക്രിയ കൊണ്ട് രോഗത്തെ ചെറുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ജൂലൈയില്‍ വിംബിള്‍ഡണിൽ കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും താരം പങ്കുവയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com