ADVERTISEMENT

മഴക്കാലമാണ്, പനിക്കാലവും. മഴ വന്നു മുറ്റത്തു വീണാൽ വീടിനുള്ളിലേക്ക് പനിയും എത്തുകയായി. ജലദോഷം മുതൽ എലിപ്പനി, ഡങ്കിപ്പനി, ചിക്കൻഗുനിയ, ടൈഫോയിഡ്, കോളറ തുടങ്ങി പല പേരുകളിലും രൂപത്തിലും പനി വരാം. എന്നാൽ ചെറിയ കരുതൽ മതി പനികളിൽ നിന്നു രക്ഷനേടാൻ. ശുചിത്വമുള്ള അന്തരീക്ഷത്തിൽ ജീവിക്കുകയും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും സ്വയം ചികിത്സിക്കാതിരിക്കുകയും ചെയ്താൽ മാത്രം മതി, ഒരുപരിധിവരെ പനിയെ പ്രതിരോധിക്കാൻ.

ശ്രദ്ധിക്കാം

∙ നല്ല പോലെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാം. വെള്ളം അധികമായി കുടിക്കണം. ക്ഷീണം മാറാൻ കഞ്ഞിവെള്ളം കുടിക്കുകയുമാവാം. 

∙ സ്വയം ചികിത്സിക്കാതെ ആശുപത്രിയിൽ ചികിത്സ തേടണം. മരുന്നുകൾ കഴിക്കാതിരിക്കുന്നതുപോലെ ദോഷകരമാണ് ആവശ്യമില്ലാത്ത മരുന്നുകൾ കഴിക്കുന്നതും.  

∙ വീടിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ചെരിപ്പു ധരിക്കുക. മഴവെള്ളത്തിൽ ഇറങ്ങിയാൽ കൈകാലുകൾ വൃത്തിയായി കഴുകുക. പറ്റുമെങ്കിൽ കുളിക്കുക.  

∙ വൈറൽ പനി, ചിക്കൻപോക്സ്, ഇതര പകർച്ചവ്യാധികൾ എന്നിവ തടയാൻ തുമ്മുമ്പോൾ‌‍ വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കുക. 

∙ പാത്രം കഴുകാനും മറ്റുമായി ഉപയോഗിക്കുന്ന വെള്ളത്തിൽ കഴിയുന്നതും ക്ലോറിൻ ഗുളികകൾ ഇടുക. പാത്രങ്ങൾ, ഗ്ലാസുകൾ എന്നിവ ക്ലോറിനേറ്റ് ചെയ്ത ജലത്തിൽ കഴുകിയെടുത്ത ശേഷമേ ഉപയോഗിക്കാവൂ. ശരീരം വൃത്തിയാക്കാനും ക്ലോറിനേറ്റ് ചെയ്ത ശുദ്ധജലമേ ഉപയോഗിക്കാവൂ. 

∙ വെള്ളക്കെട്ടുമൂലം മലിനപ്പെട്ട കിണറുകളും കുടിവെള്ള ടാങ്കുകളും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ശുദ്ധീകരിച്ച ശേഷമേ ഉപയോഗിക്കാവൂ. ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലോറിനേഷൻ നടത്തണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com