ADVERTISEMENT

പൂര്‍ണമായും അബോധാവസ്ഥയില്‍ കഴിയുന്ന രോഗികളില്‍ ചിലര്‍ക്കെങ്കിലും ചുറ്റും നടക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കാമെന്നു കണ്ടെത്തല്‍. പത്തില്‍ ഒരാള്‍ക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകുന്നുണ്ട് എന്നാണ് ന്യൂയോര്‍ക്ക്‌ വെയില്‍ കോര്‍ണല്‍ മെഡിക്കല്‍ കോളജിലെ ഗവേഷകന്‍ നിക്കോളാസ് ഷിഫ് പറയുന്നത്. 'ഡിസോഡര്‍സ് ഓഫ് കോൺഷ്യസ്നസ് ' എന്ന വിഷയത്തില്‍ ഗവേഷണം നടത്തുന്ന വ്യക്തിയാണ് ഷിഫ്. അദ്ദേഹത്തിന്റെ പല രോഗികളും പൂര്‍ണമായും വെജിറ്റേറ്റീവ് അവസ്ഥയില്‍ കഴിയുന്നവരാണ്. ‌

തലയ്ക്കു സംഭവിച്ച മാരകമായ പരുക്കുകള്‍ മൂലം പൂര്‍ണമായും അബോധാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ തങ്ങള്‍ക്കു ചുറ്റും സംഭവിക്കുന്നതൊന്നും അറിയുന്നില്ല എന്നാണ് പൊതുവേ നമ്മള്‍ കരുതുന്നത്. എന്നാല്‍ അത് അങ്ങനെയല്ലെന്നും അവരില്‍ പലരും ഉപബോധമനസ്സില്‍ പലതും തിരിച്ചറിയുന്നുണ്ടെന്നും ഷിഫ് പറയുന്നു.

2006 ലാണ് ഇത് സംബന്ധിച്ച് ആദ്യമായി ഒരു കണ്ടെത്തല്‍ ഷിഫ് നടത്തിയത്. പൂര്‍ണമായും അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഒരു സ്ത്രീയുടെ ബ്രെയിന്‍ സ്കാനുകള്‍ ആണ് ഇതിന് ആധാരം. ഇവര്‍ അബോധാവസ്ഥയില്‍ ആണെങ്കില്‍പ്പോലും അവരോടു നമ്മള്‍ പറയുന്ന പല വസ്തുക്കളെക്കുറിച്ചും അവര്‍ മനസ്സിലാക്കുകയും അവ സങ്കല്‍പിക്കുകയും ചെയ്യുന്നുണ്ടെന്ന് അവരുടെ സ്കാന്‍ റിപ്പോര്‍ട്ട് പറയുന്നു. അതായത്, ഉള്ളില്‍ എവിടെയോ അവര്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഇതാണ് ഷിഫ് പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ കാരണമായത്‌. 

ശരീരം ചലിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കിലും പല രോഗികളും അവരുടെ ഉള്ളില്‍ ചിലപ്പോഴെങ്കിലും ബോധവാന്മാരാണെന്നാണ് ഷിഫ് പറയുന്നത്. തന്റെ പത്തുവര്‍ഷത്തെ പഠനം ഇതിനെ സാധൂകരിക്കുന്നെന്നും ശരീരം ചലിക്കാത്ത അവസ്ഥയില്‍ പോലും രോഗിയുടെ മനസ്സ് ആക്ടീവ് ആണെന്നതിന്റെ തെളിവാണ് ഇതെന്നും ഷിഫ് പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com