ADVERTISEMENT

ഉയര്‍ന്ന രക്തസമ്മര്‍ദത്തെ കുറിച്ച് നമ്മള്‍ എപ്പോഴും കേള്‍ക്കാറുണ്ട്. ഒരു നിശബ്ദകൊലയാളി എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നതുതന്നെ. എന്നാല്‍ ഇതിനെ അപേക്ഷിച്ച് ലോ ബ്ലഡ്‌ പ്രഷര്‍ കൂടുതല്‍ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്. 90/60 mm Hg - 120/80 mm Hg ഇടയില്‍ വന്നാലാണ് ഒരാളുടെ രക്തസമ്മര്‍ദം സാധാരണനിലയിലാണെന്നു പറയുന്നത്. ഇതിന് മുകളിലോ താഴെയോ വരുന്ന ഫലങ്ങള്‍ ആരോഗ്യകരമല്ല. 

രക്തസമ്മര്‍ദം താഴാന്‍ പലകാരണങ്ങളുണ്ട്. അതിലൊന്നാണ് ശരീരത്തില്‍ ജലാംശം കുറയുന്നത്. ദാഹം, തലകറക്കം, ക്ഷീണം, ഹൃദയമിടിപ്പിലെ വ്യത്യാസം എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്.

രക്തം നഷ്ടമാകുമ്പോള്‍, ഹൃദയസംബന്ധമായ രോഗങ്ങള്‍, പരിക്കുകള്‍, അലര്‍ജി, എൻഡോക്രെയ്ൻ രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങള്‍ മൂലം രക്തസമ്മര്‍ദം കുറയാം. 90/60 mm Hg ക്ക് താഴെയാണ് രക്തസമ്മര്‍ദം എങ്കില്‍ അത് ശ്രദ്ധിക്കണം. രക്തസമ്മര്‍ദം തീരെ കുറഞ്ഞാല്‍ അത് ശരീരത്തിലെ കോശങ്ങളേയും അവയവങ്ങളെയും എല്ലാം ഒരുപോലെ ബാധിക്കും. ഓക്സിജനേറ്റഡ് ബ്ലഡ്‌ ശരീരത്തിന് ലഭിക്കാതെ വരുന്നതോടെ തലകറക്കം ഉണ്ടാകുന്നത് ലോ ബ്ലഡ്‌ പ്രഷര്‍ ഉള്ളവര്‍ക്ക് സാധാരണമാണ്. അതുപോലെ ശരിയായ രക്തപ്രവാഹം ഇല്ലാതാകുന്നതോടെ ചര്‍മസൗന്ദര്യം നഷ്ടമാകുന്നു. തുടര്‍ച്ചയായ ക്ഷീണം, തലകറങ്ങി വീഴുക എന്നിവയെല്ലാം ലോ ബ്ലഡ്‌ പ്രഷറിന്റെ ലക്ഷണങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com