ADVERTISEMENT

ടോൺസിലൈറ്റിസ് മഴക്കാലത്ത് ചിലർക്കൊക്കെ വരാം. അന്നനാളങ്ങളുടെ വശങ്ങളിലായി ഉള്ള ഗ്രന്ഥിയാണു ടോൺസിൽ. ശരീരത്തിൽ പ്രവേശിക്കുന്ന രോഗാണുക്കളെ തടയുകയാണു ഡ്യൂട്ടി. തണുത്ത വെള്ളം കുടിക്കുക, തണുത്ത ആഹാരം കഴിക്കുക, തണുത്ത വെള്ളത്തിൽ കുളിക്കുക ഐസ്ക്രീമോ തണുത്ത പാനീയമോ കഴിക്കുക, തണുപ്പു കാലത്ത് ജനൽ തുറന്നിട്ടു കിടക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് ഈ തുടുത്ത ഗ്രന്ഥികൾ യുദ്ധക്കളത്തിലാവുക. ഗ്രന്ഥികൾ ചുവക്കും വെള്ളമിറക്കാൻ വരെ പ്രയാസമാകും. ഭക്ഷണം കഴിക്കുമ്പോൾ തൊണ്ട വേദനിക്കും.

കഴുത്തു തിരിക്കാനും സംസാരിക്കാനും വരെ പ്രയാസമാകും.  വായിൽ നിന്നു ദുർഗന്ധം വരും. അപൂർവമായി ടോൺസിൽ പൊട്ടി ചോരയും പഴുപ്പും വരാം. വിശപ്പു കുറയും. പ്രമേഹമുള്ളവരിലും തൈറോയ്ഡ് പ്രശ്നമുള്ളവരിലും ഇത്തരം കുഴപ്പങ്ങൾ കൂടാം. വെയിലുകൊണ്ടുള്ള നീരിളക്കം, ദന്തരോഗം എന്നിവ കൊണ്ടും ടോൺസിലൈറ്റ്സ് വരാം. 

രക്തവാതം പോലുള്ള രോഗങ്ങൾ ഉള്ളവർക്കും ഇതുണ്ടാകാം. ശ്വാസംമുട്ടൽ, ചുമ, മൂക്കടപ്പ്, സൈനസൈറ്റിസ് വന്നാലും ഇതിനു കൂടുതൽ സാധ്യതയുണ്ട്. ചൂടുവെള്ളത്തിൽ ഉപ്പിട്ട് കവിൾ കൊള്ളുകയും ആവി പിടിക്കുകയും ചെയ്താൽ ശമനമുണ്ടാകും. ‘തുണ്ടി കേരിക’ എന്നാണ് ആയുർവേദത്തിൽ പറയുക. ചികിത്സിച്ചില്ലെങ്കിൽ തൊണ്ടയിലും അന്ന നാളത്തിലും പഴുപ്പ്, ശ്വാസംമുട്ടൽ, ക്ഷയരോഗം എന്നിവയ്ക്കു കാരണമായേക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com