ADVERTISEMENT

സ്ത്രീകളിൽ ഉണ്ടാകുന്ന യോനീസങ്കോചമാണ് വജൈനി സ്മസ്. ലൈംഗികബന്ധത്തില്‍ ഏർപ്പെടുമ്പോൾ യോനി സങ്കോചിക്കുകയും കഠിനമായ വേദയും ചിലപ്പോൾ രക്ത സ്രാവവും ഉണ്ടാകുന്ന അവസ്ഥയാണിത്. യോനീസങ്കോചം പലരിലും പല വിധത്തിലായിരിക്കും. ചിലരിൽ കാഠിന്യം കൂടിയും ചിലരിൽ കുറഞ്ഞുമിരിക്കും. ചിലർക്ക് തീരെ ലൈംഗി കബന്ധം സാധ്യമാകാതെ വരും. ചിലർക്ക് സാധ്യമായാല്‍ തന്നെ മൂന്നോ നാലോ ദിവസം നീണ്ടു നിൽക്കുന്ന വേദനയുണ്ടാവാം. 

ഗൈനക്കോളജിസ്റ്റുകൾക്ക് പരിശോധന നടത്താൻ പോലും സാധിക്കാത്ത വിധം വേദന അനുഭവപ്പെടുന്നവരുമുണ്ട്. വജൈനിസ്മസിന് ശാരീരികവും മാനസികവുമായ കാരണങ്ങളുണ്ട്. മുൻപ് ഉണ്ടായ ശാരീരിക അക്രമങ്ങളെക്കുറിച്ചുള്ള ഓർമ, ലൈംഗികതയെക്കുറിച്ചുള്ള ഭയം, ലൈംഗിക വിരക്തി, തുടങ്ങിയ കാരണങ്ങൾകൊണ്ട് യോനീ സങ്കോചം ഉണ്ടാകും.

ആർത്തവവിരാമത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ, മൂത്രാശയ അണുബാധ, യോനിയിൽ നനവുണ്ടാകാതിരിക്കുക, യോനീഭാഗത്തു നടത്തിയ ശസ്ത്രക്രിയകൾ എന്നിവയാണ് ശാരീരികമായ കാരണങ്ങളിൽ പ്രധാനം. സൈക്കോതെറാപ്പി കൂടി ഉൾപ്പെടുത്തിയ ചികിത്സാരീതികൊണ്ട് ഈ രോഗാവസ്ഥ മാറ്റാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com