ADVERTISEMENT

കേരളത്തില്‍ പുതിയ പകര്‍ച്ചപ്പനിയായ എച്ച്1എൻ1 എല്ലാ സമയത്തും ഉണ്ടാവുന്നു. മഴക്കാലത്ത് കൂടുതലായി ഉണ്ടാവുന്നു. ചിലര്‍ മരണത്തിനു കീഴടങ്ങങ്ങുകയും ചെയ്യുന്നു. പനി ശരീരത്തില്‍ ആരംഭിക്കുമ്പോള്‍തന്നെ രോഗനിര്‍ണയം നടത്തിവിദഗ്ധ ചികിത്സ ലഭ്യമാക്കുക മാത്രമാണ് രക്ഷപെടാനുള്ള മാര്‍ഗം എച്ച്1എൻ1 പനിയെ തുടക്കത്തിലെ കണ്ടെത്തണമെങ്കില്‍ അതിന്‍റെ ലക്ഷണങ്ങള്‍ ഏന്തൊക്കെയെന്ന് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. 

ലക്ഷണങ്ങള്‍
പനി - മറ്റ് വൈറല്‍ പനികളെപ്പോലെ ഇതിന്‍റെയും പ്രാരംഭലക്ഷണം പനിയാണ്. ചിലരില്‍ പനി ശക്തമായിട്ടുണ്ടാവും.

തൊണ്ട വേദന
എച്ച്1എൻ1 പനിശ്വസനാളത്തേയും ശ്വാസകോശങ്ങളേയും ആണ് ബാധിക്കുക. മഴക്കാലത്ത് പനിയോടൊപ്പം തൊണ്ട വേദനയുണ്ടാവുന്നെങ്കില്‍ എച്ച്1എൻ1  പനി ആണോ എന്ന് ബലമായി സംശയിക്കണം.

ശരീരവേദന, തലവേദന
പനിയോടൊപ്പം തലവേദനയും ശരീരവേദനയും ഉണ്ടാവാം.

മൂക്കൊലിപ്പ്
ജലദോഷത്തിന്‍റെ സാധാരണലക്ഷണമാണ് മൂക്കില്‍ നിന്ന് സ്രവം വരുക.

ചുമ
ചുമ വളരെ പ്രധാനലക്ഷണമാണ് ശ്വാസകോശത്തിലുണ്ടാവുന്ന മറ്റ് അണുബാധകള്‍ കൊണ്ടും ചുമയുണ്ടാവാം.

ശ്വാസംമുട്ടല്‍
വിമ്മിഷ്ഠം, ശ്വാസംമുട്ടല്‍ (Whezing)ചിലരില്‍ ഉണ്ടാവാം. 

ക്ഷീണം
പനിയോടൊപ്പം ക്ഷീണം നന്നായി തോന്നുന്നുയെങ്കില്‍ പനി എച്ച്1എൻ1 ആണോയെന്ന് സംശയിക്കണം.

ഛര്‍ദ്ദി
ചിലരില്‍ പനിയോടൊപ്പം ചര്‍ദ്ദി ഉണ്ടാവാം. മറ്റു ചിലരില്‍ ഒപ്പം വയറ്റിളക്കവും ഉണ്ടവുന്നു.

ചിലരില്‍ പനിയുടെ സങ്കീര്‍ണതകള്‍ ഉണ്ടാവാം. കുട്ടികളിലും പ്രായം ചെന്നവരിലും മറ്റു രോഗങ്ങള്‍ ഉള്ളവരിലും സങ്കീര്‍ണതകള്‍ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. ന്യൂമോണിയ, ഹൃദ്രോഗം, മയോകാര്‍ഡൈറ്റിസ് മസ്തിഷ്കരോഗങ്ങൾ എന്നിവയാണ് സാധാരണ സങ്കീര്‍ണതകള്‍. സങ്കീര്‍ണതകള്‍ ഏതെന്ന് അനുസരിച്ച് അതിന്‍റെ ലക്ഷണങ്ങളും മാറിയിരിക്കും.

എച്ച്1എൻ1 രോഗനിര്‍ണയം എങ്ങനെ?
മറ്റ് വൈറല്‍ പനിയുടെ ലക്ഷണങ്ങള്‍ തന്നെയാണ്  പനിക്കും ഉണ്ടാവുന്നത്. അതുകൊണ്ട ് ഡോക്ടറുടെ സാധാരണ ശരീര പരിശോധനയില്‍ രോഗനിര്‍ണയം സാധ്യമല്ല. പക്ഷേ രോഗം ബലമായി സംശയിക്കേണ്ട  രണ്ടു സന്ദര്‍ഭങ്ങളുണ്ട ്.

∙ എച്ച്1എൻ1 പനി സ്ഥിരീകരിച്ച ഒരാളുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ 

∙ എച്ച്1എൻ1 പനി  ബാധിച്ചിരിക്കുന്ന പ്രദേശത്ത് അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തിയ ആളാണെങ്കില്‍

പനി സ്ഥിരീകരിക്കാനായി രണ്ടുതരത്തിലുള്ള പരിശോധനകളാണ് ലഭ്യമായിട്ടുള്ളത്.

മൂക്കിന്‍റെയോ, തൊണ്ടയുടെയോ പുറകിലുള്ള ഭാഗത്തു നിന്ന് പഞ്ഞി ഉപയോഗിച്ച് അല്പം സ്രവം എടുത്ത് പ്രത്യേക ലാബട്ടറികളില്‍ (Virology) പരിശോധിക്കുന്നു (Throat Swab) 

വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന പദാര്‍ത്ഥങ്ങളുടെ അളവ് തിട്ടപ്പെടുത്താനുള്ള പരിശോധന. ഇതില്‍ ആദ്യ പരിശോധനയാണ് സാധാരണ ചെയ്യുന്നത്.


(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com