sections
MORE

എച്ച്1എൻ1: രോഗാണു ശരീരത്തിൽ പ്രവേശിക്കുന്നത് ഇങ്ങനെ

h1n1-flu
SHARE

എച്ച്1എൻ1 പനി ഒരു സാക്രമിക രോഗമാണ്. രോഗമുള്ളവരില്‍ നിന്നും പെട്ടെന്ന് രോഗമില്ലാത്തവരിലേക്കു പടരാം. പലപ്പോഴും മാരകമാവുകയും ചെയ്യുന്നു. അതുകൊണ്ട് രോഗവ്യാപനം തടയുന്നതിന് മുന്‍തൂക്കം നല്‍കണം. രോഗമുള്ള കാലയളവില്‍ രോഗികളും ബന്ധുക്കളും ശുശ്രൂഷകരും എല്ലാവരും വ്യക്തി ശുചിത്വത്തിനും പരിസരശുചിത്വത്തിനും വേണ്ട ശ്രദ്ധ ചെലുത്തണം. ലോകമാകെ എച്ച്1എൻ1 വൈറസ് ചില പ്രത്യേക സീസണില്‍ പനി ഉണ്ടാക്കുന്നുവെന്നത് ഗൗരവത്തോടെ കാണേണ്ടതാണ്.

വ്യക്തിശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്‍റയും പ്രധാന ഉദ്ദേശ്യം രോഗാണു വരുന്ന വഴികളില്‍ തടസ്സം സൃഷ്ടിക്കുക എന്നതാണ്. രോഗാണു വരുന്ന വഴികളേതെന്ന് അറിഞ്ഞാല്‍ മാത്രമേ ഇതു സാധ്യമാവൂ. മൂന്നു വഴികളിലൂടെയാണ് രോഗാണു ശരീരത്തില്‍ പ്രവേശിക്കുന്നത്.

∙ Droplet infection - രോഗമുള്ളവര്‍ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ധാരാളം രോഗാണുക്കള്‍ പുറത്തുവരുന്നു. വായ്, കണ്ണ് എന്നിവയുടെ സ്രവങ്ങളും രോഗം പരത്താം. ഈ വഴി അടയ്ക്കുന്നതിനുവേണ്ടി രോഗമുള്ളവര്‍ തൂവാലയോ മാസ്കോ ഉപയോഗിക്കുക, രോഗിയെ പരിചരിക്കുന്നവര്‍ Face mask ഉപയോഗിക്കണം. രോഗിയുടെ മൂക്കില്‍ നിന്നും വായില്‍ നിന്നും വരുന്ന രോഗാണുക്കളെ തടയാം.

∙ രോഗമുള്ള ഒരാളെ അല്ലെങ്കില്‍ രോഗം സംശയിക്കുന്ന ആളെ കൈകള്‍കൊണ്ട് സ്പര്‍ശിക്കുമ്പോള്‍ രോഗസാധ്യതയുണ്ട്. ഉദാ :കൈകൊടുക്കുക (Shaking the hand). രോഗി തൊട്ട പ്രതലങ്ങളില്‍ കൈതൊട്ടാലും രോഗാണുസംക്രമം ഉണ്ടാവാം. അതുകൊണ്ട് കൈകളുടെ ശുചിത്വം വളരെ പ്രധാനമാണ്.

∙ വളരെ സൂക്ഷ്മമായ രോഗകണികകള്‍ (Small Particle aerosols) രോഗിയുടെ സാമീപ്യം ഉണ്ടായിരിക്കും. ഇത് ശ്വസിക്കാനിടവന്നാലും രോഗാണുബാധ ഉണ്ടാവാം.

∙ രോഗമുള്ള കാലയളവില്‍ ചുമയുള്ളവരെല്ലാം Cough hygiene പാലിക്കണം.

കൈകളുടെ ശുചിത്വം (Hand hygiene) വളരെ പ്രധാനം. രോഗമുള്ള കാലയളവില്‍ ഇതിന് പ്രാധാന്യം കൂടുതലാണ്. രോഗിയുമായുള്ള സാമീപ്യം, ആശുപത്രി സന്ദര്‍ശനം, ആഹാരം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകഴുകല്‍ നിര്‍ബന്ധം. കൂടെകൂടെ കൈകള്‍ കഴുകുന്നതും നല്ലതാണ്. കൈകള്‍ കഴുകുന്നതിന് വെള്ളവും സോപ്പും അല്ലെങ്കില്‍ ആല്‍ക്കഹോള്‍ ചേര്‍ന്ന Hand sensitizer ഉപയോഗിക്കാം. കൈകള്‍ നന്നായി കഴുകി തുണികൊണ്ട് തുടച്ച് ഉണക്കണം. കൈകഴുകുമ്പോള്‍ കൈകളുടെ എല്ലാ ഭാഗങ്ങളും ഒന്നൊന്നായി കഴുകണം. ഉള്ളംകൈ, വിരലുകള്‍, വിരലുകളുടെ ഇടഭാഗം, കൈകളുടെ പുറകുവശം, കണംകൈ (Wrist) എന്നിവ ഓരോന്നും കഴുകണം. ഇങ്ങനെ ചെയ്യുമ്പോള്‍ കൈകളില്‍ എവിടെയെങ്കിലും രോഗാണു പറ്റിപിടിച്ച് ഇരിപ്പുണ്ടെങ്കില്‍ അവ നീക്കം ചെയ്യപ്പെടുന്നു.

വ്യക്തിശുചിത്വത്തോടൊപ്പം പരിസരശുചിത്വവും പാലിക്കേണ്ടതാണ്. രോഗം പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഇവയൊക്കെ സഹായിക്കും. എച്ച്1എൻ1  പനിയോടൊപ്പം മറ്റു സാംക്രമികരോഗങ്ങളേയും അകറ്റി നിര്‍ത്താം

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA