ADVERTISEMENT

ആർത്തവവിരാമം, പല ശാരീരിക മാറ്റങ്ങളും ഉണ്ടാക്കുന്നതിനാൽ അതുവരെയില്ലാത്ത പല രോഗങ്ങളും ആരംഭിക്കും. ഹൃദ്രോഗത്തിൽ നിന്ന് സ്ത്രീകളെ കാത്തുരക്ഷിക്കുന്നത് ഈസ്ട്രജൻ ഹോർമോണ്‍ ആണ്. ആർത്തവ വിരാമത്തോടെ ഈസ്ട്രജന്റെ അളവ് കുറയും. ഈസ്ട്രജന്റെ അപര്യാപ്തത ചീത്ത കൊളസ്ട്രോളായ എൽഡിഎല്ലിന്റെ അളവ് വർധിപ്പിക്കുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദ്രോഗത്തിലേക്കും അമിത രക്തസമ്മർദത്തിലേക്കും നയിക്കും. 

ധമനികളിൽ രക്തം കട്ടപിടിക്കാനും സ്ട്രോക്ക് വരാനുമുള്ള സാധ്യതയും ഏറെയാണ്. അസ്ഥികളിലെ ധാതുപുഷ്ടി കുറയുന്നത് ബലക്ഷയത്തിനു കാരണമാകും. ധാതുക്കളുടെ അളവ് കുറയുന്ന ആദ്യത്തെ അവസ്ഥയെ ഓസ്റ്റിയോസീനിയ എന്നും രൂക്ഷമാകുന്ന അവസ്ഥയ്ക്ക് ഓസ്റ്റിയോപൊറോസിസ് എന്നുമാണു പറയുന്നത്. പ്രായമായ സ്ത്രീകളിൽ വീഴലും എല്ലുപൊട്ടലുമുണ്ടാകുന്നത് ഈ രോഗാവസ്ഥ കാരണമാണ്. ചിട്ടയായ ജീവിതശൈലിയും നല്ല ഭക്ഷണശീലവും ഈ കാലഘട്ടത്തിൽ അനിവാര്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com