ADVERTISEMENT

ഭാര്യ ഇപ്പോൾ അഞ്ചുമാസം ഗർഭിണിയാണ്. വിവാഹ ത്തിനുശേഷം രണ്ടു വർഷം കഴിഞ്ഞാണ് ഗർഭധാരണം ഉണ്ടാ യത്. അവൾക്ക് നേരത്തേ തന്നെ ഗർഭിണിയാകുന്നതും പ്രസ വിക്കുന്നതും വലിയ പേടിയായിരുന്നു. ഗർഭിണിയാകുമോ എന്നു ഭയന്ന് ലൈംഗികബന്ധത്തിനു പോലും ആദ്യമൊന്നും സമ്മതിക്കില്ലായിരുന്നു. ‘‘നമുക്ക് കുട്ടികൾ വേണ്ട ചേട്ടാ’’ എന്നു പറഞ്ഞു കരയുമായിരുന്നു.

അവൾ ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മുതൽ രണ്ടു വീടുക ളിലും എല്ലാവരും സന്തോഷത്തിലാണ്. പക്ഷേ, ഏറ്റവും സന്തോഷിക്കേണ്ട അവൾക്ക് വലിയ ടെന്‍ഷനും കരച്ചിലും ഒക്കെയാണ്. കഴിഞ്ഞ തവണ ചെക്കപ്പിനു പോയപ്പോൾ അവൾ ഗൈനക്കോളജിസ്റ്റിനോട് പ്രസവം വേണ്ട, സിസേറി യൻ മതി എന്നു പറഞ്ഞു. അതൊന്നും ഇപ്പോൾ തീരുമാനി ക്കാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞു. ഡോക്ടറുടെ വക കുറേ വഴക്കും കിട്ടി. ഗർഭധാരണവും പ്രസവവും സ്ത്രീയുടെ അവകാശവും അഭിമാനവും ഒക്കെയാണ് എന്നൊന്നും ബിഎ സ്‍സിക്കാരിയായ അവൾ മനസ്സിലാക്കാത്തതെന്താണ്? പണ്ടു മുതലേ അസുഖങ്ങളെയും കുത്തിവയ്പ്പിനെയും ഒക്കെ അവൾക്ക് പേടിയായിരുന്നു. ഈ വെപ്രാളവും ആധിയും ഒക്കെ കുഞ്ഞിന്റെ വളർച്ചെയെ ബാധിക്കുമോ? ഏതെങ്കിലും തരത്തി ലുള്ള കൗൺസിലിങ്ങോ ചികിത്സയോ ആവശ്യമുണ്ടോ?

പ്രതികരണം: ഗർഭധാരണവും പ്രസവവും ഏതൊരു സ്ത്രീ ക്കും കുറച്ചൊക്കെ ടെൻഷനും ഭയവും ഉണ്ടാക്കും. പക്ഷേ, അമ്മ ആകുന്നതിന്റെ സന്തോഷവും അഭിമാനവും ഈ െടൻഷ നെ ലഘൂകരിക്കും. പ്രസവവേദന കഠിനമാണ് എങ്കിലും അത് എല്ലാ അമ്മമാരും അനുഭവിക്കേണ്ടുന്ന ഒന്നാണല്ലോ എന്ന് ശാന്തതയോടെ ചിന്തിക്കുമ്പോൾ ഭയം കുറയും. കൂടാതെ ഗൈനക്കോളജിസ്റ്റിന്റെ കരുതലോടെയുള്ള സമീപനവും കുടുംബത്തിൽ നിന്നു കിട്ടുന്ന വൈകാരിക പിന്തുണയും ഒക്കെ ചേർന്ന് ഈ ഭയത്തെ ഗണ്യമായിത്തന്നെ കുറയ്ക്കും. പക്ഷേ, ചുരുക്കം ചിലർക്ക് പ്രസവത്തെപ്പറ്റി അമിതമായ ഭയം ഉണ്ടാവുകയും അത് മാറാതെ നിൽക്കുകയും ചെയ്യാം. Trocophobia (ട്രോക്കോഫോബിയ) എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.

പരിഹാരമാർഗങ്ങൾ
ഗൈനക്കോളജിസ്റ്റിനോട് ഇക്കാര്യം ഒരു പ്രധാന വിഷയമാ യി സംസാരിക്കുക. ഡോക്ടറുടെ വിശദീകരണങ്ങളും കരുത ലോടെയുള്ള സമാശ്വാസങ്ങളും വളരെ പ്രയോജനപ്പെടും. പ്രസവവേദനയും പ്രസവവും ഒക്കെ ആരോഗ്യകരമായി കൈകാര്യം ചെയ്യുന്ന ശാസ്ത്രീയമായ വിഡിയോകൾ ഗൈന ക്കോളജിസ്റ്റിന്റെ മേൽനോട്ടത്തിൽ കാണിച്ചു കൊടുക്കുക. വേദനാരഹിതമായ പ്രസവത്തിനുള്ള സൗകര്യം പ്രയോജന പ്പെടുത്തുന്ന കാര്യം ഡോക്ടറുമായി സംസാരിക്കുക. പക്ഷേ ഇതിന് ചെലവു കൂടും. 

ഇവയൊന്നും ഫലിക്കുന്നില്ലെങ്കിൽ സൈക്യാട്രിസ്റ്റിന്റെ സേവനം തേടുക. റിലാക്സേഷൻ പരിശീലനങ്ങൾ, അമിത മായ ആകുല ചിന്തകളെ ശാന്തമായ ചിന്തകളാക്കി മാറ്റാനുള്ള സൈക്കോതെറപ്പി, അത്യാവശ്യമാണെങ്കിൽ ഔഷധചികിത്സ എന്നിവയാണ് ചികിത്സാ മാർഗങ്ങൾ. ഭർത്താവ്, കുടുംബാം ഗങ്ങൾ, ഗൈനക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ പരസ്പര ധാരണയോടെ നൽകുന്ന പിന്തുണ Tocophobia  എന്ന പ്രശ്നത്തിന്റെ പരിഹാരത്തിന് അത്യന്താപേക്ഷിതമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com