ADVERTISEMENT

ഫാസ്റ്റ് ഫുഡ്‌ ഔട്ട്‌ലെറ്റുകള്‍ കൂടുതലുള്ള സ്ഥലങ്ങളില്‍ ഹൃദ്രോഗനിരക്ക് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ ഹാര്‍ട്ട്‌ യൂണിയന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആണ് ഈ വിവരമുള്ളത്. ഫാസ്റ്റ് ഫുഡ്‌ ആരോഗ്യത്തിനു ദോഷകരമാണെന്ന് നേരത്തെതന്നെ കണ്ടെത്തിയതാണ്. ഈ സാഹചര്യത്തിലാണ് ഫാസ്റ്റ് ഫുഡ്‌ കടകള്‍ അധികമുള്ള പരിസരങ്ങളില്‍ ഹൃദ്രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കൂടുന്നതായി കണ്ടെത്തിയത്. നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത് ഒരേപോലെയാണ് കണ്ടുവരുന്നത്‌. ആളുകളുടെ വയസ്സ്, വണ്ണം, രോഗചരിത്രം, രക്തസമ്മര്‍ദം, പ്രമേഹം എന്നിങ്ങനെ ഒരുപാട് സാഹചര്യങ്ങള്‍ പഠിച്ച ശേഷമാണ് ഇങ്ങനെയൊരു നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്.

ആഹാരവും അതിനുള്ള സാഹചര്യങ്ങളും എങ്ങനെയൊക്കെയാണ് ആളുകളെ ബാധിക്കുന്നതെന്ന് ഇതുകൊണ്ട് കണ്ടെത്താന്‍ സാധിക്കുമെന്നാണ് ഓസ്ട്രേലിയ ന്യൂ കാസില്‍ ഗവേഷകര്‍ പറയുന്നത്. 

ഫാസ്റ്റ് ഫുഡ്‌ നമ്മുടെ ആരോഗ്യത്തെ എത്രത്തോളം ഹാനീകരമായി ബാധിക്കുന്നു എന്ന് ഇതുവഴി തന്നെ മനസ്സിലാക്കാമെന്നാണു ഗവേഷകര്‍ ഇതില്‍ നിന്ന് അനുമാനിക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com