ADVERTISEMENT

മലേറിയ ചികിത്സയ്ക്കു ശേഷം ആരോഗ്യം വീണ്ടെടുക്കാൻ ഭക്ഷണ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. മലേറിയ രോഗാണുക്കൾ രക്തത്തിലെ ചുവന്ന രക്താണുക്കളെ കൂട്ടത്തോടെ നശിപ്പിക്കുന്നതുകൊണ്ട് രണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുന്നു. ഒന്ന് അനീമിയ (വിളർച്ച), മറ്റൊന്ന് മഞ്ഞപ്പിത്തം. അനീമിയ പരിഹരിക്കുവാൻ ഭക്ഷണ കാര്യത്തിലെ ശ്രദ്ധ അത്യാവശ്യമാണ്. ഇരുമ്പും ഫോളിക് ആസിഡും അടങ്ങിയ ഭക്ഷണ പദാർഥങ്ങൾ ധാരാളമായി ദിവസേനയുള്ള ആഹാരത്തിൽ ഉൾപ്പെടുത്തണം. 

ഈന്തപ്പഴം, നല്ല പച്ചനിറമുള്ള പച്ചക്കറികൾ, ഇലക്കറികൾ (ചീര, മുരിങ്ങയില) എന്നിവ ഉദാഹരണങ്ങൾ. രക്തം ഉണ്ടാകുവാനുള്ള ഗുളികകളും ലഭ്യമാണ്. മഞ്ഞപ്പിത്തം ഉണ്ടായവർ കൂടുതൽ കൊഴുപ്പുള്ളവ ഉപേക്ഷിക്കണം. പച്ചക്കറികളും പഴങ്ങളും ദിവസേന പല പ്രാവശ്യം കഴിക്കണം. വൃക്കകൾക്ക് തകരാറ് സംഭവിച്ചിട്ടുണ്ടെങ്കിൽ ഉപ്പിന്റെ ഉപയോഗം കുറയ്ക്കണം. പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണക്രമമാണ് മലേറിയ ബാധിതർക്ക് വേണ്ടത്. 

വിശ്രമവും ഉറക്കവും

ആവശ്യത്തിന് വിശ്രമവും ഉറക്കവും ഉറപ്പാക്കണം. ആരോഗ്യം വീണ്ടെടുക്കുവാൻ ആവശ്യമാണ് ഇത്. വിശ്രമം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് മുഴുവൻ സമയവും വീട്ടിൽ ഇരിക്കുക അല്ലെങ്കിൽ കിടക്കുകയെന്നല്ല. നടപ്പ് ഉൾപ്പെടെയുള്ള ലളിത വ്യായാമങ്ങൾ എല്ലാ ദിവസമോ ആഴ്ചയിൽ അഞ്ചു ദിവസമോ ചെയ്യണം. ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കുക, ഏഴുമണിക്കൂർ ഉറങ്ങുക. മാനസിക സമ്മർദങ്ങൾ കഴിയുന്നതും കുറയ്ക്കുക എന്നിവയും ആരോഗ്യം മെച്ചപ്പെടുത്തും.

(മെഡിക്കൽ ഗ്രന്ഥകാരനും പൊതുജനാരോഗ്യ പ്രവർത്തകനുമായ ലേഖകൻ പൊൻകുന്നം ശാന്തിനികേതന്‍ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com