ADVERTISEMENT

പ്രമേഹം, ആയുർവേദ ശാസ്ത്രത്തിലെ എട്ടു മഹാരോഗങ്ങളിൽ ഒന്നാണ്. അതേസമയം പ്രമേഹം സ്വതന്ത്ര രോഗമാണ്. നിയന്ത്രിച്ചില്ലെങ്കിൽ ഒട്ടനവധി മറ്റു രോഗങ്ങൾക്കു കാരണമാകും. അതിൽ പ്രധാനപ്പെട്ടതാണു പ്രമേഹം മൂലമുള്ള വ്രണങ്ങൾ. രക്തത്തിൽ പഞ്ചസാരയുടെ അളവ് 300 ൽ അധികമായി വർഷങ്ങളായി തുടരുകയും ഇടവിട്ട് അതു നിയന്ത്രണങ്ങളിലൂടെ കുറയുകയും ചെയ്യുമ്പോൾ ശരീരത്തിന്റെ വിവിധഭാഗങ്ങളിൽ  പ്രത്യേകിച്ച് കാൽപാദങ്ങളിൽ  വ്രണങ്ങൾ ഉണ്ടാകാം. ചെറിയ ചുവപ്പു നിറത്തിൽ തുടങ്ങി മഞ്ഞകലർന്ന പഴുപ്പായി മാറി പൊട്ടി വ്രണം വലുതാകുന്നു. പ്രമേഹം നിയന്ത്രിക്കാതെ വ്രണം ഉണക്കാൻ നോക്കുമ്പോൾ അതു കൂടുതൽ പഴുത്ത് ദുർഗന്ധത്തോടെ ദുരിതങ്ങളുണ്ടാക്കുന്നു. 

പ്രമേഹം വന്നാൽ ശരീരത്തിന്റെ ഓജസ് നഷ്ടമാകും. ഇതു രോഗപ്രതിരോധ ശേഷി കുറയ്ക്കുന്നു. കോശങ്ങൾ ക്ഷീണിച്ച് ചീയാൻ തുടങ്ങുന്നു. തൃബല (കടുക്ക, നെല്ലിക്ക, താന്നിക്ക) മഞ്ഞൾപ്പൊടി എന്നിവ കഷായം വച്ച് അരിച്ചശേഷം വ്രണങ്ങൾ കഴുകി ശുദ്ധിയാക്കി, ആര്യവേപ്പില അരച്ച് വ്രണഭാഗത്ത് കെട്ടിവച്ചാൽ പഴുപ്പു മാറിക്കിട്ടും. 

പഴുപ്പു മാറിയശേഷം മുറിവു ണക്കാൻ ജാത്യാദികൃതം പോലെയുള്ള ഔഷധങ്ങൾ വച്ചു കൊടുക്കണം. പ്രമേഹമുള്ളവർക്ക് ആഴ്ചയിലൊരിക്കലെങ്കിലും ശരീരത്തിൽ ധന്വന്തരം തൈലം പുരട്ടി കുളിക്കുന്നതു വ്രണം വരാതിരിക്കാൻ സഹായിക്കും. കയ്യിലെയും കാലിലെയും നഖം തട്ടിയാണു പ്രായമായ പലർക്കും വ്രണമുണ്ടാകുന്നത്. അതിനാൽ നഖം വെട്ടി വൃത്തിയാക്കണം. ഷൂസോ ചെരുപ്പോ ഇല്ലാതെ പുറത്തിറങ്ങരുത്. ചെറിയൊരു മുറിവുണ്ടായാൽ ഉടനെ അതു ഉണക്കാനുള്ള മരുന്നു ചെയ്യണം. ഇല്ലെങ്കിൽ അത് ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com