ADVERTISEMENT

പത്തിലൊരാൾക്ക് വൃക്ക രോഗമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പലപ്പോഴും വൃക്കരോഗത്തിന്റെ ലക്ഷണങ്ങൾ മറ്റ് അവയവങ്ങളിലാണ് പ്രകടമാകുന്നത്. അതിനാൽ തികഞ്ഞ അവബോധമുണ്ടെങ്കിൽ മാത്രമേ നേരത്തേ കണ്ടു പിടിച്ചു ചികിത്സിക്കാൻ സാധിക്കുകയുള്ളൂ. സാധാരണ കണ്ടു വരുന്ന ലക്ഷണങ്ങൾ.

1. മുഖത്തും കാലുകളിലും വയറിലും കാണുന്ന നീരാണ് വൃക്കരോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം. രാവിലെ ഉണരുമ്പോൾ കണ്ണിനു ചുറ്റും നീര് അനുഭവപ്പെടുന്നു. ചില രോഗങ്ങളിൽ വൃക്ക പ്രവർത്തന തകരാർ സംഭവിക്കുന്നില്ല. പക്ഷേ നീര് കാണാറുണ്ട്. എങ്കിലും എല്ലാ വൃക്കരോഗങ്ങളിലും  നീര് പ്രത്യക്ഷപ്പെടണമെന്നില്ല. 

2. അമിത രക്തസമ്മർദം. മുപ്പതു വയസ്സിൽ താഴെയുള്ള ഒരാളിൽ ഉയർന്ന രക്തസമ്മർദമുണ്ടായാൽ വൃക്കരോഗമുണ്ടോ എന്നു പരിശോധിച്ച് ഉറപ്പു വരുത്തണം. 

3. വിശപ്പില്ലായ്മ, വിളർച്ച, തളർച്ച, ക്ഷീണം, കിതപ്പ് തുടങ്ങിയ ലക്ഷണങ്ങൾ. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോഴാണ് ഇതു കാണുക.

4. മൂത്രത്തിന്റെ അളവ് കുറയുക, തുടരെ  മൂത്രം പോവുക, മൂത്രത്തിൽ രക്തമോ പഴുപ്പോ ഉണ്ടാവുക മൂത്രനാളിയിലെ അണുബാധ, മൂത്ര തടസ്സം.

5. വിളർച്ചയുള്ളവരിൽ ശരീരം മരുന്നിനോട് പ്രതികരിക്കുന്നില്ലെങ്കിൽ വൃക്കരോഗം സംശയിക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com