ADVERTISEMENT

ഇന്ന് ആപ്പുകളുടെ കാലമാണ്. ഉണ്ണാനും ഉറങ്ങാനും വരെ ആപ്പുകള്‍ ലഭ്യമാണ്. ആര്‍ത്തവം കണക്കാക്കുന്നതും അണ്ഡോല്‍പ്പാദനം എപ്പോള്‍ നടക്കുമെന്ന് അറിയാനും സഹായിക്കുന്ന ആപ്പുകള്‍ക്ക് പൊതുവേ നല്ല പ്രചാരമാണ്. എന്നാല്‍ ഇത്തരം ആപ്പുകള്‍ എത്രത്തോളം നിങ്ങളുടെ സ്വകാര്യവിവരങ്ങള്‍ അതേപടി സംരക്ഷിക്കുന്നുണ്ട് എന്നറിയാമോ?

ചില പീരീഡ്‌ ട്രാക്കിങ് ആപ്പുകള്‍ ആളുകളുടെ സ്വകാര്യവിവരങ്ങള്‍ ശേഖരിക്കുന്നുണ്ട് എന്നാണ് യുകെ ആസ്ഥാനമായുള്ള ഒരു കമ്പനി കണ്ടെത്തിയിരിക്കുന്നത്. എന്ത് ഗര്‍ഭനിരോധനമാര്‍ഗമാണ് സ്വീകരിച്ചിരിക്കുന്നത്, എപ്പോഴാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്, ആരോഗ്യവിവരങ്ങള്‍ എന്നിങ്ങനെയുള്ള സകലവിവരങ്ങളുമാണ് നിങ്ങള്‍ അറിയാതെ ഇവര്‍ ചോര്‍ത്തുന്നത്‌ എന്നാണ് ആരോപണം.

ചില ആപ്പുകള്‍ ആളുകള്‍ അവര്‍ക്ക് നല്‍കുന്ന സ്വകാര്യവിവരങ്ങള്‍ ഫെയ്സ്ബുക്കിനു നല്‍കുന്നുണ്ട് എന്നാണ് ഈ അന്വേഷണം നടത്തിയ കമ്പനി പറയുന്നത്. സോഫ്റ്റ്‌വെയര്‍ ഡവലപ്പ്മെന്റ് കിറ്റ്‌ വഴിയാണ് ഈ കൈമാറ്റം. വെബ്സൈറ്റുകള്‍ക്ക് ടാര്‍ഗറ്റ് ഓഡിയന്‍സിലേക്ക് കൂടുതല്‍ പരസ്യം എത്തിക്കാനാണ് ഈ വിവരങ്ങള്‍ ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നതത്രേ.

എന്നാല്‍ ഈ ആരോപണങ്ങള്‍ തെറ്റാണെന്നാണ് ആപ്പ് നിര്‍മിച്ചിരിക്കുന്ന കമ്പനി പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com