ADVERTISEMENT

എല്ലാ വർഷവും ഒക്ടോബർ 10 ലോക മാനസികാരോഗ്യദിനമായി ആചരിക്കുന്നു. മാനസികാരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ആളുകളെ ബോധവൽക്കരിക്കാനും ലോകമെങ്ങുമുള്ള ആളുകളുടെ മാനസികാരോഗ്യം വർധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയും ആണ് ഇത്. ‘ആത്മഹത്യ തടയുക’ എന്നതാണ് ഈ വർഷത്തെ തീം. 

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഓരോ 40 െസക്കൻഡിലും ഒരാൾ വീതം ആത്മഹത്യ ചെയ്യുന്നു. അതായത് ഓരോ വർഷവും 8 ലക്ഷത്തോളം പേർ. ആത്മഹത്യ ദാരുണമെങ്കിലും തടയാവുന്നതുമാണ്. 

ആത്മഹത്യ ഒരു മാനസിക പ്രശ്നമല്ലെങ്കിലും അതുമായി ബന്ധമുണ്ട്. വിഷാദം ഉൾപ്പെടെയുള്ള മാനസികപ്രശ്നങ്ങളാണ് പലപ്പോഴും ആത്മഹത്യയ്ക്കു കാരണമാകുന്നത്. ഈ മാനസികാരോഗ്യദിനത്തിൽ, ലോകാരോഗ്യ സംഘടന ‌‌ ആവശ്യപ്പെടുന്നത്, ആത്മഹത്യ തടയാനുള്ള കാര്യങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും‌ം ആത്മഹത്യാചിന്ത ഉള്ളവരിലേക്ക് എത്തിച്ചേരാനുമാണ്. 

എന്താണ് മാനസികാരോഗ്യം?

ബൗദ്ധികവും വൈകാരികവും സാമൂഹികവുമായ സൗഖ്യമാണ് മാനസികാരോഗ്യം. നിങ്ങളുടെ ചിന്ത, പെരുമാറ്റം, വൈകാരികാനുഭവം തുടങ്ങിയവയെയെല്ലാം മാനസികാരോഗ്യം സ്വാധീനിക്കുന്നു. ജീവിതത്തിലെ ഓരോ ഘട്ടത്തിലും അതു പ്രധാനമാണ്. 

ഒരു വ്യക്തിക്ക് തന്റെ കഴിവുകൾ തിരിച്ചറിയാനും ദൈനംദിന ജീവിതത്തിലെ സമ്മർദങ്ങൾ കൈകാര്യം ചെയ്യാനും സാധിക്കുന്ന അവസ്ഥയാണ് മാനസികാരോഗ്യം എന്നാണ് ലോകാരോഗ്യ സംഘടന അതിനെ നിർവചിക്കുന്നത്. 

നല്ല ശാരീരികാരോഗ്യം പോലെ പ്രധാനമാണ് നല്ല മാനസികാരോഗ്യവും. അവ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു. മാനസികാരോഗ്യം ഇല്ലായ്മ, ശരീര ആരോഗ്യത്തെയും ബാധിക്കാം. ഇത് ഹൃദ്രോഗം പോലുള്ള രോഗാവസ്ഥയ്ക്കു കാരണമാകാം. അതുപോലെ ശാരീരികമായ അനാരോഗ്യം മാനസികാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം.

മാനസികാരോഗ്യം എങ്ങനെ നിലനിർത്താം?

മാനസികാരോഗ്യം നിലനിർത്താൻ ചില കാര്യങ്ങൾ:

1. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. നാരുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പ്, അന്നജം, ജീവകങ്ങൾ, ധാതുക്കൾ ഇവയെല്ലാം അടങ്ങിയ ഭക്ഷണം ശീലമാക്കാം. ഇത് വിഷാദമുൾപ്പെടെ നിരവധി രോഗങ്ങളെ തടയും. 

2. വ്യായാമവും ശാരീരിക പ്രവർത്തനങ്ങളും ദിനചര്യയുടെ ഭാഗമാക്കുക. ആരോഗ്യവും സൗഖ്യവും മെച്ചപ്പെടുത്താനും ഫിറ്റ്നസ് നിലനിർത്താനും ഇത് സഹായിക്കും. 

3. ആവശ്യത്തിന് ഉറക്കം ലഭിക്കുക എന്നത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ ജീവിതശൈലിക്ക് നല്ല ഉറക്കം ആവശ്യമാണ്. 

4. നിങ്ങൾ ഉദ്ദേശിക്കുന്നതു പോലെ ജീവിതം നന്നായി പോകുന്നില്ലെങ്കിൽക്കൂടി ഒരു പോസിറ്റീവ് ആറ്റിറ്റ്യൂഡ് ഉണ്ടാക്കുക. ശുഭാപ്തി വിശ്വാസം പുലർത്തുക.

5. ഹെൽത്ത് ചെക്കപ്പും പരിശോധനകളും മുടങ്ങാതെ ചെയ്യുക. 

6. മാനസികാരോഗ്യവിദഗ്ധനെ വർഷത്തില്‍ ഒരിക്കൽ കണ്ട് പരിശോധന നടത്തുക. എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ മാത്രമാണ് പലരും പ്രഫഷനൽ സഹായം തേടുന്നത്. 

ശരീരത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതുപോലെതന്നെ പ്രധാനമാണ് വൈകാരികമായ ആരോഗ്യവും എന്ന് ഓർക്കുക. നമ്മുടെ മാനസികാരോഗ്യവും സൗഖ്യവും നാം സംരക്ഷിക്കും എന്ന്  ഈ മാനസികാരോഗ്യ ദിനത്തിൽ പ്രതിജ്ഞ ചെയ്യാം. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com