ADVERTISEMENT

പുരുഷന്മാർ തക്കാളി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമെന്നു പഠനം. തക്കാളിയിൽ അടങ്ങിയ ഒരു സംയുക്തം ബീജത്തിന്റെ ഗുണം വർധിപ്പിക്കുകയും വന്ധ്യതാ പ്രശ്നങ്ങൾക്ക് പരിഹാരമേകുകയും ചെയ്യും. 

വന്ധ്യതാ കേസുകളിൽ ഏതാണ്ട് 40 മുതൽ 50 ശതമാനം വരെ കാരണം പുരുഷന്മാരുടെ പ്രശ്നങ്ങളാണ്. ഇംഗ്ലണ്ടിലെ ഷെഫീൽഡ് സർവകലാശാല ഗവേഷകയായ അലൻ പാസിയുടെ നേതൃത്വത്തിൽ നടത്തിയ ഒരു പഠനം, ലാക്ടോ ലൈക്കോപീൻ എന്ന ഭക്ഷ്യ സംയുക്തം പുരുഷന്മാരിൽ എന്തു മാറ്റമാണ് ഉണ്ടാക്കുന്നതെന്ന് പരിശോധിച്ചു.

ചില പഴങ്ങളിലും പച്ചക്കറികളിലും ലൈക്കോപീൻ ഉണ്ട്. എന്നാൽ ഇതിന്റെ പ്രധാന ഉറവിടം തക്കാളിയാണ്. തക്കാളിക്ക് ചുവപ്പുനിറം നൽകുന്ന വർണ വസ്തുവാണ് ലൈക്കോ പീൻ. എന്നാൽ ഭക്ഷണത്തിലൂടെ ലഭിക്കുന്ന ലൈക്കോപീൻ ശരീരം വളരെ കുറച്ചു മാത്രമേ ആഗിരണം ചെയ്യൂ. അതുകൊണ്ട് ലാക്ടോലൈക്കോപീൻ എന്ന സംയുക്തമാണ് പഠനത്തിനുപയോഗിച്ചത്. 

പഠനത്തിൽ പങ്കെടുത്ത ഒരു ഗ്രൂപ്പിന് ലാക്ടോലൈക്കോപീൻ ഗുളികകളും മറ്റൊരു ഗ്രൂപ്പിന് ഡമ്മി ഗുളികകളും നൽകി. ഫലം അതിശയകരമായിരുന്നുവെന്ന് ന്യൂട്രീഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ പറയുന്നു. 

ആരോഗ്യമുള്ള ബീജത്തിന്റെ വലുപ്പവും ആകൃതിയും മെച്ചപ്പെട്ടിരുന്നു. ബീജത്തിന്റെ  എണ്ണം വർധിച്ചതോടെ ചലനവേഗത 40 ശതമാനം വർധിച്ചതായും പഠനത്തിൽ കണ്ടു. 

വന്ധ്യതാ പ്രശ്നങ്ങളുള്ള പുരുഷന്മാരിൽ പരീക്ഷണം ആവർത്തിക്കാനൊരുങ്ങുകയാണ് ഗവേഷകർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com