ADVERTISEMENT

തലകറക്കത്തിന് (വെർട്ടിഗോ) പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന് തലച്ചോറിന്റെ പ്രശ്നങ്ങള്‍. രണ്ട് ഉൾച്ചെവിയിലെ പ്രശ്നങ്ങൾ. സ്വയം കറങ്ങുന്നതായും ചുറ്റുപാടുകൾ കറങ്ങുന്നതായും തോന്നുന്നുണ്ടെങ്കിലേ, തലകറക്കം ഉള്ളതായി പറയേണ്ടതുള്ളൂ. 

ബാലൻസ് തെറ്റൽ, കണ്ണിൽ ഇരുട്ടു കയറുക, വീഴുമെന്നു തോന്നുക. തുടങ്ങിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെങ്കിൽ അതു മറ്റു കാരണങ്ങൾ കൊണ്ടാകാം. ഉൾച്ചെവിയിലെ വെസ്റ്റിബുലാർ എന്നറിയപ്പെടുന്ന, ഒച്ചിന്റെ ആകൃതിയിലുള്ള അവയവമാണ് നമ്മുടെ ബാലൻസ് നിയന്ത്രിക്കുന്നത്. ഇതിന്റെ കുഴലുകളിൽ ചെറിയ കരടുകൾ രൂപംകൊള്ളുമ്പോഴാണ് സാധാരണ അടിക്കടി തലകറക്കം വരാറുള്ളത്. 

തലയുടെ സ്ഥാനം മാറുമ്പോഴെല്ലാം തലകറക്കം അനുഭവപ്പെടാം. ചിലർക്ക്, ഓക്കാനവും ഛർദ്ദിയുമുണ്ടാകും. കുറച്ചു സമയം തലയനക്കാതെ കണ്ണടച്ച് സുഖം തോന്നിക്കുന്ന വശത്തേക്കു ചരിഞ്ഞു കിടന്നാൽ തൽക്കാലം ശല്യം കുറയും. മരുന്നു കഴിച്ചാൽ താൽക്കാലിക ശമനം ലഭിക്കും. പക്ഷേ, ശാസ്ത്രീയമായ വ്യായാമങ്ങൾ ചിട്ടയായി തുടർന്നാൽ മൂന്നുമാസം കൊണ്ടുതന്നെ തലകറക്കം മാറ്റാൻ സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com