ADVERTISEMENT

ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന അദ്ദേഹം എത്ര തിരക്കുണ്ടായിരുന്നാലും യോഗ, ധ്യാനം, പ്രഭാതനടത്തം തുടങ്ങിയവയ്ക്കു സമയം കണ്ടെത്താറുമുണ്ട്. 69 ാമത്തെ വയസ്സിലും വിപുലമായ വ്യായാമമുറകളാണ് അദ്ദേഹം പിന്തുടരുന്നത്. 

ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങുമായുള്ള ഉച്ചകോടിക്ക്  മഹാബലിപുരത്തെത്തിയ പ്രധാനമന്ത്രി മോദിയുടെ കടൽത്തീരത്ത് ‘പ്ലോഗിങ്’ ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ ഉണ്ടായിരുന്ന ടോർച്ച് പോലെയുള്ള വസ്തു എന്തായിരുന്നു? ആ സംശയം വിഡിയോ കണ്ടവരിലെല്ലാമുണ്ടായി. അവസാനം അവരുടെ ജിജ്ഞാസ മനസ്സിലാക്കി മോദി തന്നെ ഉത്തരം തന്നു: ‘അക്യുപ്രഷർ റോളർ’

‘ഇന്നലെ മുതൽ നിങ്ങളിൽ പലരും ചോദിക്കുന്നുണ്ടല്ലോ മഹാബലിപുരത്തെ ബീച്ചിൽ ‘പ്ലോഗിങ്’ ചെയ്യുമ്പോൾ എന്റെ കയ്യിലുണ്ടായിരുന്നത് എന്തായിരുന്നുവെന്ന്. ഞാൻ ഉപയോഗിക്കുന്ന അക്യുപ്രഷർ റോളറാണത്. എനിക്കത് വളരെ ഗുണകരമായാണു തോന്നിയിട്ടുള്ളത്’ – ട്വീറ്റിൽ പ്രധാനമന്ത്രി വിശദീകരിച്ചു. ഇരുകൈകളും കൂട്ടിപ്പിടിച്ച് റോളർ ഉപയോഗിക്കുന്നതിന്റെ ചിത്രങ്ങളും ഒപ്പമുണ്ടായിരുന്നു. 

രക്തയോട്ടം മെച്ചപ്പെടുത്താൻ സ്പർശചികിത്സയിൽ ഉപയോഗിക്കുന്നതാണ് അക്യുപ്രഷർ റോളർ. ചൈനീസ് ചികിത്സാ സമ്പ്രദായമായ അക്യുപഞ്ചറിന്റെ സൂചിയില്ലാ വകഭേദമെന്നു പറയാം.

എന്താണ് അക്യുപ്രഷർ റോളർ?

രണ്ടോ അതിലധികമോ തടിക്കഷണങ്ങൾ കൊണ്ടു നിർമിച്ച ട്യൂബ് രൂപത്തിലുള്ളതാണ് അക്യുപ്രഷർ റോളർ. മസാജിങ് ചികിത്സയുടെ ഭാഗമായി തെറാപ്പി, റിഫ്ലെക്സോളജി എന്നിവയിൽ അക്യുപ്രഷർ റോളറുകൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. രോഗ പ്രതിരോധശക്തി വർധിപ്പിക്കുക, ടെൻഷൻ കുറയ്ക്കുക തുടങ്ങിയ നിരവധി ആരോഗ്യഗുണങ്ങളും അക്യുപ്രഷർ റോളർ സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ ലഭിക്കും.

English summary : Narendra Modi Reveals the Object Spotted in Hand while Plogging

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com