ദുർഗന്ധത്തോടെയുള്ള വിയർപ്പ്; പരിഹരിക്കാം എളുപ്പത്തിൽ

body-odor
SHARE

ഇരുപത്തിയൊന്നു വയസ്സുള്ള അവിവാഹിതയാണു ഞാൻ. എന്റെ പ്രശ്നം സാധാരണ ആളുകൾക്കുള്ളതിനെക്കാൾ കൂടുതൽ വിയർപ്പ് ഉണ്ടാകുന്നു എന്നതാണ്. കക്ഷത്തിലാണു കൂടുതൽ വിയർപ്പ്. വല്ലാത്ത ദുർഗന്ധമാണ്. മഞ്ഞനിറം വസ്ത്രങ്ങളിൽ ഉണ്ടാകുന്നുണ്ട്. ദിവസം രണ്ടു നേരവും കുളിക്കാറുണ്ട്. കുളി കഴിഞ്ഞ് അരമണിക്കൂർ കഴിയുമ്പോഴേക്കും വീണ്ടും വിയർത്തു തുടങ്ങും. കൂടുതൽ വിയർക്കുന്നതും ദുർഗന്ധമുണ്ടാകുന്നതും കാരണം എനിക്ക് മറ്റുള്ളവരോടു വർത്തമാനം പറയാനോ ഇടപഴകാനോ കഴിയുന്നില്ല. ഞാൻ വല്ലാത്ത മനപ്രയാസത്തിലാണ്. ഇതിനൊരു പരിഹാരം നിർദേശിച്ചു തരണം. നിസ്സാരമായി തള്ളിക്കളയരുതേ.

ഉത്തരം : ശരീരത്തിൽ പല അവയവങ്ങളിൽ നിന്നും പലഭാഗത്തു നിന്നും സ്രവ വസ്തുക്കൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. കണ്ണുനീർ, ഉമിനീർ, ദഹനനീർ, വിയർപ്പ് മുതലായവയ്ക്കെല്ലാം പ്രത്യേകം ദൗത്യങ്ങളുണ്ട്. അവയുടെ ഏറ്റക്കുറച്ചിൽ ചില ബുദ്ധിമുട്ടുകളിലോ പ്രത്യേക രോഗങ്ങളിലോ കലാശിക്കാം. 

കായികാധ്വാനത്തിലോ വ്യായാമത്തിലോ ശരീരതാപനില കൂടും. അത് ശരീരതാപനിലയായ 37 ഡിഗ്രിയിലേക്കു കുറയ്ക്കുവാനാണു വിയർത്തൊലിക്കുന്നത്. വിയർപ്പു പുറത്തേക്കു വരുന്ന സമയത്ത്  അതിനു ദുർഗന്ധമില്ല. പക്ഷേ, അതു കക്ഷത്തിലോ മറ്റോ കെട്ടിക്കിടക്കുമ്പോൾ അവിടത്തെ ബാക്ടീരിയയുമായി ബന്ധപ്പെടുമ്പോൾ ദുർഗന്ധം ഉണ്ടാകും. അവിടെ ഇട്ടിരിക്കുന്ന വസ്ത്രങ്ങളും മഞ്ഞനിറമായിത്തീരും. 

ഇതുകൂടാതെ വിയർപ്പിന്റെ ഭാഗമായി ലൈംഗിക സ്രവ വസ്തുവും മനുഷ്യനിൽ ലോപിച്ചെങ്കിലും മൃഗങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. തൈറോയ്ഡ് ഗ്രന്ഥിയുടെ അതിപ്രവർത്തനമുണ്ടോ എന്നു പരിശോധിച്ചു നോക്കണം. ഇതൊരു വലിയ പ്രശ്നമായി കണക്കാക്കരുത്. വിയർപ്പ് ശരീരത്തിൽ കെട്ടിക്കിടക്കാതെ അടിവസ്ത്രങ്ങളും മറ്റും മാറിയും കുളിച്ചും ശരീരം എപ്പോഴും വൃത്തിയായി സൂക്ഷിച്ചാൽ മതി. പ്രത്യേകിച്ചും കക്ഷഭാഗം. 

English summary : Excessive sweating and body odor

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA