കുഞ്ഞുങ്ങളിൽ വൃഷണം ഇറങ്ങാൻ താമസിച്ചാൽ?

Undescended Testicle
SHARE

കുട്ടിയുടെ വയറ്റിനുള്ളിലാണ് വൃഷണം രൂപപ്പെടുന്നത്. പിന്നീട്, അമ്മയുടെ ഗർഭകാലത്തിന്റെ അവസാനത്തോടുകൂടി വൃഷണസഞ്ചിയിൽ എത്തുകയാണ് പതിവ്. കുട്ടി ജനിക്കുന്നതിന്റെ മുന്നേതന്നെ ഇത് എത്തിയിരിക്കും. എന്നാൽ ചിലപ്പോൾ നവജാതശിശുക്കളിൽ ജനിക്കുമ്പോൾ ഒരു വൃഷണം (ചിലപ്പോൾ രണ്ടും) വൃഷണസഞ്ചിയിൽ എത്തിയിട്ടുണ്ടാവില്ല. 

അവ ചിലപ്പോൾ വൃഷണസഞ്ചിക്കു മുകളിലോ വയറിനകത്തോ ആയിരിക്കാം. അതിനാൽ കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ വൃഷണം താഴേയ്ക്ക് ഇറങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുകയും ഇല്ലെങ്കിൽ ഡോക്ടറുടെ ശ്രദ്ധയിൽ പെടുത്തുകയും വേണം. 

ചില കുട്ടികളിൽ ആറുമാസം വരെ  എടുക്കാറുണ്ട്. പക്ഷേ, തുടർന്നും താഴേക്കു ഇറങ്ങിവന്നിട്ടില്ലെങ്കിൽ ഒരു വയസ്സാകുന്നതിനു മുന്നേ ശസ്ത്രക്രിയ ചെയ്യേണ്ടി വരും. വൃഷണം കൂടുതൽ കാലം മുകളിൽ ഇരിക്കുകയാണെങ്കിൽ ഭാവിയിൽ വന്ധ്യതയോ അർബുദമോ വരാൻ സാധ്യതയുണ്ട്. 

English summary: Undescended Testicle: Symptoms, Causes and Treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA