ADVERTISEMENT

ഇതുവരെ ഫലപ്രദമായ മരുന്നു കണ്ടെത്താന്‍ സാധിക്കാത്ത അല്‍ഷിമേഴ്സ് രോഗത്തിന് ഒടുവില്‍ പ്രതിവിധിയുമായി ചൈന. ഡിമെൻഷ്യ വിഭാഗത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് സ്മൃതിനാശം അഥവാ അൽഷിമേഴ്സ് (Alzheimer's Disease). നിലവിൽ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമാണ് ഈ രോഗം. ചൈന നാഷനല്‍ മെഡിക്കല്‍ പ്രോഡക്ട്സ് അഡ്മിനിസ്ട്രേഷന്‍ കഴിഞ്ഞ ശനിയാഴ്ച ഈ മരുന്നിന് അംഗീകാരം നല്‍കിയിരുന്നു. GV-971 എന്നാണ് ഈ മരുന്നിന്റെ നാമം.

ഡിസംബര്‍ അവസാനവാരത്തോടെ മരുന്ന് ചൈനയിൽ വിപണിയിലിറങ്ങും. ഈ രോഗത്തിന് ഇതുവരെ വിവിധ മരുന്നു കമ്പനികൾ 320 ഓളം മരുന്നുകള്‍ നിര്‍മിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയതല്ലാതെ അവയൊന്നും വേണ്ടത്ര ഫലം കണ്ടതുമില്ല. 

ലോകത്തിലെ ആദ്യത്തെ മള്‍ട്ടി ടാര്‍ഗറ്റിങ് , കാര്‍ബോഹൈഡ്രേറ്റ് ബസ് മരുന്നാണ് ചൈനയിൽ ഇറങ്ങുന്നതെന്നാണ് നിഗമനം. ഗ്രേ ആല്‍ഗയില്‍ നിന്നാണ് ഇത് ഉല്‍പാദിപ്പിച്ചിരിക്കുന്നത്‌. രോഗത്തിന്റെ മധ്യഘട്ടത്തിൽ എത്തിയ രോഗികളില്‍ പോലും ഈ മരുന്ന് ഫലപ്രദമാണെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഏതാണ്ട് ഇരുപതു ലക്ഷം ആളുകള്‍ക്ക് പ്രാരംഭത്തില്‍ത്തന്നെ ഈ മരുന്ന് ഫലം നൽകുമെന്നും അവർ അവകാശപ്പെടുന്നു.

ചൈനയിലെ Shanghai Institute of Materia Medica യും ഗ്രീന്‍ വാലിയും ഓഷ്യന്‍ സര്‍വകലാശാലയും ചേര്‍ന്നാണ് GV-971 വികസിപ്പിച്ചിരിക്കുന്നത്.  22 വര്‍ഷത്തെ ശ്രമഫലമാണ് ഈ മരുന്ന് എന്ന് ചൈന പറയുന്നു. മുന്‍പ് അഞ്ചു മരുന്നുകള്‍ കണ്ടെത്തിയെങ്കിലും ഏറ്റവും ഫലപ്രദം എന്ന് കണ്ടെത്തിയത്  GV-971  ആണത്രേ. Gut microbiota റിബാലന്‍സ് ചെയ്യുകയും neuro-inflammation, cognitive impairment എന്നിവ കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ മരുന്നിന്റെ പ്രത്യേകത.

അമേരിക്കന്‍ ന്യൂറോളജിക്കല്‍ അസോസിയേഷന്‍ ചെയര്‍മാന്‍ ഡേവിഡ്‌ ഹോള്‍സ്മാന്‍ വരെ ഈ മരുന്ന് ഏറെ ഫലപ്രദമായേക്കാം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്‌. വരും നാളുകളില്‍  അമേരിക്കയില്‍ ഉള്‍പ്പെടെ ഈ മരുന്നിന്റെ ക്ലിനിക്കല്‍ ട്രയലുകള്‍ ആരംഭിക്കാന്‍ പോകുകയാണ്. ഇതിനായി ഒരു വലിയ പ്രഫഷനല്‍സംഘത്തെത്തന്നെ ഗ്രീന്‍ വാലി അമേരിക്കയിലേക്ക് വിടാന്‍ ഒരുങ്ങുകയാണ്. 

English Summary : China approves Seaweed based Alzheimer’s drug

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com