ഹീമോഫീലിയ രോഗികൾക്കു സൗജന്യ മരുന്നും ചികിത്സയും ലഭ്യമാക്കും

hemophilia
SHARE

ഹീമോഫീലിയ രോഗികൾക്കു സൗജന്യ മരുന്നും ചികിത്സയും തുടർന്നും ലഭ്യമാക്കാൻ വിശദമായ ചികിത്സാ പ്രോട്ടോക്കോൾ തയാറാക്കുന്നുണ്ടെന്നു മന്ത്രി കെ.കെ ശൈലജ നിയമസഭയിൽ അറിയിച്ചു. 

ഫീമോഫീലിയ രോഗികൾക്കു കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിൽ സൗജന്യ മരുന്നു നൽകിയിരുന്നതു നിർത്തലാക്കിയ തീരുമാനം തിരുത്തണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സബ്മിഷനിൽ ആവശ്യപ്പെട്ടു.

കാരുണ്യ ബെനവലന്റ് ഫണ്ടിൽ ഉൾപ്പെട്ടിരുന്ന മുഴുവൻ ഹീമോഫീലിയ രോഗികൾക്കും ഭാരിച്ച ചികിത്സാചെലവും മറ്റും പരിഗണിച്ച് അടുത്ത മാർച്ച് 31 വരെ സൗജന്യമായി മരുന്നു നൽകും. കാരുണ്യ ഔട്ട്‌ലെറ്റ് വഴി മരുന്നുകൾ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

English summary: Hemophila patients medication and treatment

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
FROM ONMANORAMA