ADVERTISEMENT

ഇന്ന് സമൂഹമാധ്യമങ്ങൾ വിരൽത്തുമ്പിൽ വിവരങ്ങളെത്തിക്കുന്ന കാലമാണ്. എന്നാൽ ഇവയിൽ സത്യമേത് അസത്യമേത് എന്നു പലപ്പോഴും തിരിച്ചറിയാൻ പറ്റാറില്ല. ആരോഗ്യ സംബന്ധിയായ പല വാർത്തകളും ഫോർവേഡ് ചെയ്യപ്പെടുന്നുണ്ടെങ്കിലും അവയിൽ പലതിലും വാസ്തവമില്ല. 

സ്തനാർബുദത്തെപ്പറ്റി ടാറ്റാ കാൻസർ ഹോസ്പിറ്റലിന്റെ പേരിൽ പ്രചരിച്ച ഒരു വാർത്തയും വ്യാജം ആയിരുന്നു. വേനൽക്കാലത്ത് കറുത്ത ബ്രാ ധരിക്കരുത്, ഉറങ്ങുമ്പോൾ ബ്രാ ധരിക്കരുത്, വെയിൽ കൊള്ളുമ്പോൾ നെഞ്ച് ദുപ്പട്ടയോ സ്കാർഫോ ഉപയോഗിച്ച് പൂർണമായും മൂടണം ഇങ്ങനെ പോകുന്നു ആ സന്ദേശം. എന്നാൽ ഹോസ്പിറ്റൽ വൃത്തങ്ങൾ ഈ വാർത്ത നിഷേധിച്ചു.

ഓങ്കോളജിസ്റ്റ് ആയ ഡോ. പ്രമോദ് കുമാർ ജുല്ക ഇതെപ്പറ്റിയുള്ള വാസ്തവം വെളിപ്പെടുത്തി. ബ്രായുടെ നിറം കറുപ്പോ വെളുപ്പോ ഏതുമാകട്ടെ, സ്തനാർബുദവുമായി യാതൊരു ബന്ധവുമില്ല. രാത്രിയിൽ ഉറങ്ങുമ്പോൾ ബ്രാ ധരിക്കാതിരിക്കുന്നതാണ് നല്ലത്. എന്നാൽ ഇതും കാൻസറുമായി ബന്ധമൊന്നും ഇല്ല. 

ഡിയോഡറന്റുകളോ ആന്റിപെർസ്പിരന്റുകളോ ചർമത്തിൽ നേരിട്ട് അപ്ലൈ ചെയ്യരുത്. വസ്ത്രങ്ങളില്‍ മാത്രമേ ഇവ പുരട്ടാവൂ. അതെന്തായാലും ബ്രസ്റ്റ് കാൻസറും ഡിയോഡറന്റുകളുമായും ബന്ധമില്ല. വാട്ട്സ് ആപ്പ് വഴി കൈമാറി വരുന്ന ആരോഗ്യസംബന്ധിയായ സന്ദേശങ്ങൾ മിക്കതിനും വാസ്തവം ഉണ്ടാകില്ല. കാൻസറിനുള്ള യഥാർത്ഥ കാരണം എന്താണെന്ന് അറിയില്ലെങ്കിലും സ്തനാർബുദം വരാനുള്ള ചില കാരണങ്ങൾ പഠനങ്ങളിലൂടെ തെളിഞ്ഞത് ഇവയാണ്. 

∙ജനിതകമായ കാരണങ്ങൾ, ഹോർമോൺ ഇംബാലന്‍സ്, ജീവിതശൈലി, സ്തനങ്ങളിലെ മുഴ, ആദ്യ ആർത്തവം വളരെ നേരത്തെ വന്നാൽ, മുലയൂട്ടാതിരുന്നാൽ, 35 വയസ്സിനു ശേഷം ആർത്തവ വിരാമം സംഭവിച്ചവരിൽ ഒക്കെയാണ് സ്തനാർബുദം വരാൻ സാധ്യത കൂടുതൽ എന്നാണ് ഡോക്ടർമാർ പറയുന്നത്. 

വാട്സ് ആപ്പ് വഴി ലഭിക്കുന്ന ആരോഗ്യക്കുറിപ്പുകൾ ഫോർവേഡ് െചയ്യും മുൻപ് ചിന്തിക്കുക, ഒപ്പം ഇത് ശരിയെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം മറ്റൊരാൾക്ക് അയയ്ക്കുക. 

English Summary: Breast cancer myths

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com